തമിഴ്നാട് മുൻ ഡിജിപിയുടെ മകൻ കൊക്കെയ്ൻ കടത്തിയതിന് അറസ്റ്റിൽ

OCTOBER 26, 2024, 9:17 AM

ചെന്നൈ: കൊക്കെയ്ൻ കള്ളക്കടത്ത് കേസിൽ തമിഴ്നാട് മുൻ ഡിജിപിയുടെ മകൻ അറസ്റ്റിൽ.  മുൻ ഡിജിപി രവീന്ദ്രനാഥിൻ്റെ മകൻ അരുൺ ആണ് മയക്കുമരുന്നുമായി പിടിയിലായത്. 

രണ്ട് നൈജീരിയൻ പൗരന്മാർക്കൊപ്പം നന്ദമ്പാക്കത്ത് നിന്നാണ് അരുണിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ഒരു ലക്ഷം രൂപയും രണ്ട് ഫോണുകളും പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു.

സിന്തറ്റിക് മയക്കുമരുന്ന് വിൽപന ശൃംഖല തകർക്കാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റെന്ന് ഗ്രേറ്റർ ചെന്നൈ പോലീസ് വിശദീകരിക്കുന്നു.

vachakam
vachakam
vachakam

നിലവിൽ കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽനിന്നാണ് മയക്കുമരുന്ന് ശൃംഖല ചെന്നൈയിലേക്ക് സിന്തറ്റിക് മരുന്നുകൾ എത്തിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam