ഇരുമ്പയിര് കടത്ത് കേസ്; കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് ഏഴു വര്‍ഷം തടവ്

OCTOBER 26, 2024, 7:12 PM

ബംഗളൂരു : അനധികൃതമായി ഇരുമ്പയിര്  കടത്തിയ കേസില്‍ കാർവാർ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വർഷം തടവ്. ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്.

സെയിലിനെയും അന്ന് ബെലകെരി തുറമുഖ ഡയറക്ടറായിരുന്ന മഹേഷ്‌ ബിലിയ അടക്കം മറ്റ് ആറു പേരെയും കോടതി ശിക്ഷിച്ചു.

ബെലെകെരി തുറമുഖം വഴി അറുപതിനായിരം കോടി രൂപയെങ്കിലും മതിപ്പ് വരുന്ന ഇരുമ്ബയിര് കടത്തിയെന്നതാണ് സതീഷ് കൃഷ്ണ സെയിലിനെതിരായ കേസ്.

vachakam
vachakam
vachakam

ബെല്ലാരിയില്‍ നിന്ന് ഖനനം ചെയ്തെടുത്ത ഇരുമ്ബയിര് കാർവാറിലെ ബെലെകെരി തുറമുഖം വഴിയാണ് കടത്തിയത്. തുച്ഛമായ റോയല്‍റ്റി മാത്രം നല്‍കി ഇരുമ്ബയിര് വിദേശത്തേക്ക് കയറ്റുമതി ചെയ്തതിലൂടെ സർക്കാരിന് ഭീമമായ നഷ്ടമുണ്ടായി എന്നാണ് കേസ്.

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിലിലടക്കം നേതൃത്വം നല്‍കിയത് കാർവാർ എംഎല്‍എ സതീഷ് കൃഷ്ണ സെയിലായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam