വിമാനങ്ങൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണി; സാമൂഹികമാധ്യമങ്ങള്‍ക്ക് കര്‍ശനനിര്‍ദേശവുമായി കേന്ദ്രം

OCTOBER 26, 2024, 7:36 PM

ന്യൂഡൽഹി: വിമാനങ്ങൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങൾക്ക് കർശന നിർദേശവുമായി കേന്ദ്രസർക്കാർ. വ്യാജ സന്ദേശങ്ങൾ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഐടി മന്ത്രാലയം ഉത്തരവിട്ടു.

തെറ്റായ സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 72 മണിക്കൂറിനുള്ളിൽ അധികൃതരെ അറിയിക്കണം. റിപ്പോർട്ട് ചെയ്തില്ലെങ്കിൽ ഐടി നിയമപ്രകാരം കുറ്റകൃത്യമായി കണക്കാക്കുമെന്ന് കമ്പനികൾക്ക് ഐടി മന്ത്രാലയം മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

എയർ ഇന്ത്യ, ഇൻഡിഗോ, വിസ്താര, സ്‌പൈസ് ജെറ്റ് തുടങ്ങി വിവിധ വിമാനക്കമ്പനികളുടെ 250ലധികം വിമാനങ്ങൾക്കാണ് കഴിഞ്ഞ പത്ത് ദിവസത്തിനിടെ വ്യാജ ബോംബ് ഭീഷണി ലഭിച്ചത്.

vachakam
vachakam
vachakam

ഇതിൽ ഭൂരിഭാഗവും സോഷ്യൽ മീഡിയ വഴിയായിരുന്നു. ഈ വ്യാജ ബോംബ് ഭീഷണികൾ വ്യോമയാന മേഖലയ്ക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam