മയക്കുമരിന്നിന് അടിമയായ മകനെ വാടകക്കൊലയാളികളെ വച്ച്‌ കൊലപ്പെടുത്തി പിതാവ്

OCTOBER 26, 2024, 10:54 PM

മയക്കുമരിന്നിന് അടിമയായ മകനെ വാടകക്കൊലയാളികളെ വച്ച്‌ കൊലപ്പെടുത്തി പിതാവ്. ഭോപ്പാല്‍ ഗ്വാളിയോറിലാണ് സംഭവം. കേസില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗ്വാളിയോര്‍ കന്റോണ്‍മെന്റ് പൊലീസാണ് ഹസന്‍ ഖാനെ അറസ്റ്റ് ചെയ്തത്. 

രണ്ടംഗ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച്‌ പിതാവ് ഹസന്‍ ഖാന്‍ 28കാരനായ മകനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു കൊല്ലപ്പെട്ട ഇര്‍ഫാന്‍ ഖാന്‍.

ദുശ്ശീലങ്ങള്‍ കാരണം കുടുംബവുമായി ഇയാൾ എന്നും പ്രശ്നമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇത് നിരന്തരമായ സംഘര്‍ഷങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതാണ് ഹസന്‍ ഖാനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam