'തന്‍റെ പല പദ്ധതികളും ലീഗിനൊപ്പം ചേര്‍ന്ന് മുഹമ്മദ് റിയാസ് അട്ടിമറിച്ചു'; വിമർശനവുമായി കാരാട്ട് റസാഖ്

OCTOBER 26, 2024, 2:22 PM

കോഴിക്കോട്: എല്‍ഡിഎഫിനെയും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെയും വിമര്‍ശിച്ച്‌ കൊടുവള്ളി മുന്‍ എംഎല്‍എ കാരാട്ട് റസാഖ്. തന്‍റെ പല വലിയ പദ്ധതികളും ലീഗിനൊപ്പം ചേര്‍ന്ന് മുഹമ്മദ് റിയാസ് അട്ടിമറിച്ചതായി അദ്ദേഹം ആരോപിച്ചു.

മന്ത്രി എന്ന നിലയിലെ റിയാസിന്‍റെ നിലപാടുകളോട് യോജിക്കാന്‍ കഴിയില്ല. വിഷയത്തില്‍ പാര്‍ട്ടിക്ക് നിരവധി പരാതികള്‍ നല്‍കി. എന്നാല്‍ ഒന്നിനും മറുപടി ലഭിച്ചില്ല. തീരുമാനം എടുക്കാന്‍ പാര്‍ട്ടിക്ക് കഴിയാത്തത് റിയാസ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുന്നതു കൊണ്ടാവാമെന്നും റസാഖ് പറഞ്ഞു.

പാര്‍ട്ടി വിട്ടാല്‍ താൻ എങ്ങോട്ട് പോകുമെന്ന ചോദ്യത്തില്‍ സമയമാകുമ്ബോള്‍ എല്ലാം പറയാമെന്ന് അദ്ദേഹം പ്രതികരിച്ചു. പി.വി. അന്‍വര്‍ തന്നെ ഡിഎംകെയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്.

vachakam
vachakam
vachakam

അപ്പോള്‍ കാത്തിരിക്കാനാണ് താന്‍ മറുപടി പറഞ്ഞത്. ചിലപ്പോള്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാം. മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരാം. അല്ലെങ്കില്‍ അന്‍വറിനൊപ്പം തന്നെ ചേരാം. എന്നാല്‍ ലീഗിലേക്ക് ഇനിയൊരു മടങ്ങിപ്പോക്കില്ലെന്നും കാരാട്ട് റസാഖ് വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam