'മദനിയുടെ പ്രസംഗം പൂന്തുറ കലാപത്തിന് ബലമേകിയെന്നത് സത്യം, സ്ഫോടനക്കേസിൽ പ്രതിയാക്കപ്പെട്ടതോടെ നിലപാട് മാറി': പി ജയരാജൻ

OCTOBER 26, 2024, 6:54 PM

കോഴിക്കോട്: 'കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന തൻ്റെ പുസ്തകത്തിലെ വിവാദ പരാമർശങ്ങളിൽ പ്രതികരിച്ച്  സിപിഎം നേതാവ് പി ജയരാജൻ.

മദനിയുമായി ബന്ധപ്പെട്ട് വസ്തുതകൾക്ക് നിരക്കാത്ത ഒന്നും എഴുതിയിട്ടില്ല, മദനിയുടെ പ്രസംഗത്തിൽ വിമർശനം ഉണ്ടായിരുന്നു എന്നത് വസ്തുത ആണ്. പിൽക്കാലത്തു മദനി നിലപാടിൽ മാറ്റം വരുത്തി. ഇതൊക്കെയാണ് പുസ്തകത്തിൽ ഉള്ളത്. 

മദനിയെക്കുറിച്ച് പറയാൻ വേണ്ടിയാണ് പുസ്തകമെന്ന് ചിലർ പ്രചരിപ്പിക്കുന്നു. അവരോട് പ്രകോപനം കൂടാതെ സംവാദം ആണ് സ്വീകരിക്കുന്നതെന്നും അർഥവത്തായ സംവാദം നടക്കട്ടെയെന്നും പി ജയരാജൻ പറഞ്ഞു. 

vachakam
vachakam
vachakam

1998 ജൂലായിലാണ് പൂന്തുറയിൽ വർ​ഗീയ കലാപം ഉണ്ടായത്. കലാപത്തിന് ദിവസങ്ങൾക്ക് മുമ്പ് മഅ്ദനി അവിടെ നടത്തിയ പ്രസം​ഗവും ഐഎസ് എസിൻ്റെ തുടർന്നുള്ള വിഷലിപ്തമായ പ്രവർത്തനങ്ങളും പൂന്തുറ കലാപം വളർത്തുന്നതിന് ബലമേകി. ഇത് 2008ൽ പറഞ്ഞതാണ്. 

മദനി നടത്തിയ പ്രസം​ഗങ്ങൾ യുവാക്കൾക്കിടയിൽ തീവ്രവാദ ആശയങ്ങൾ സ്വാധീനിക്കാൻ കഴിഞ്ഞു. എന്നാൽ കോയമ്പത്തൂർ ബോംബ് സ്ഫോടനക്കേസിൽ പ്രതിയാക്കപ്പെട്ടതിന് ശേഷം മദനിയുടെ നിലപാടിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും പുസ്തകത്തിലുണ്ട്. അതാണ് വസ്തതുതയെന്നും ചരിത്രമെന്നും പി ജയരാജൻ പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam