പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതിയും നിത്യ മേനനും നായകനും നായികയുമായി എത്തുന്നു. തമിഴില്‍ ഇരുവരും നായികയും നായകനും ആകുന്നത് ആദ്യമായാണ്.
ഇന്ദു വി.എസ് രചനയും സംവിധാനവും നിർവഹിച്ച 19 (1) (a) എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ഇരുവരും ഒരുമിച്ചിട്ടുണ്ട്. വിജയ് സേതുപതി നായകനായി അഭിനയിച്ച മലയാള ചിത്രം കൂടിയായിരുന്നു അത്.
അതേസമയം ഫാമിലി ഡ്രാമയായി ഒരുങ്ങുന്ന പാണ്ഡിരാജ് ചിത്രത്തില്‍ മിഷ്കിൻ ആണ് പ്രതിനായകൻ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. സത്യ ജ്യോതി ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്