അജിത്ത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് വിഡാ മുയര്‍ച്ചി. ചിത്രത്തിന്‍റെ പ്രഖ്യാപനം വന്നിട്ട് വര്‍ഷം രണ്ട് ആകാറായി. ചിത്രത്തിന്‍റെ ഒരു അപ്ഡേറ്റും ഇല്ലാതെ അജിത്ത് ആരാധകര്‍ നിരാശയിലുമായിരുന്നു.
ഒക്ടോബര്‍ 28ന് ഒരു അപ്ഡേറ്റ് വരും എന്നാണ് തമിഴ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. അത് കാത്തിരുന്ന അജിത്ത് ആരാധകരെ ശരിക്കും നിരാശരാക്കി ചിത്രത്തിന്‍റെ ഡബ്ബിംഗ് തുടങ്ങിയെന്ന അപ്ഡേറ്റാണ് എത്തിയത്.
എന്തായാലും ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ അതിവേഗം പുരോഗമിക്കുന്നു എന്നാണ് വിവരം. ഇതിന് പിന്നാലെ ടീസര്‍ വരുന്ന നവംബര്‍ 10ന് റിലീസ് ചെയ്യും എന്നാണ് സോഷ്യല്‍ മീഡിയയില്‍ പരക്കുന്ന അഭ്യൂഹം. പല ട്രേഡ് അനലിസ്റ്റുകളും ഇത് സത്യമാണ് എന്ന രീതിയില്‍ പറയുന്നുണ്ട്.
മഗിഴ് തിരുമേനിയാണ് വിഡാ മുയര്‍ച്ചി സംവിധാനം ചെയ്യുന്നത്. അനിരുദ്ധാണ് വിഡാ മുയര്‍ച്ചിക്ക് സംഗീതം നല്‍കിയിരിക്കുന്നത്. പുഷ്പയുടെയും മറ്റും നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേര്‍സാണ് ഇത് നിര്‍മ്മിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്