മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. രണ്ട് കോടി രൂപയാണ് അജ്ഞാതന്‍ നടനോട് ആവശ്യപ്പെട്ടത്. സല്‍മാന്‍ ഖാനില്‍ നിന്ന് 2 കോടി രൂപ ആവശ്യപ്പെട്ട് മുംബൈ പോലീസിന്റെ ട്രാഫിക് ഹെല്‍പ്പ് ലൈന്‍ നമ്പറിലാണ് വാട്ട്സ്ആപ്പ് സന്ദേശം അയച്ചത്. സംഭവത്തില്‍ അജ്ഞാതര്‍ക്കെതിരെ വര്‍ളി പോലീസ് കേസെടുത്തു.
പണം നല്‍കിയില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് അജ്ഞാതന്‍ സല്‍മാന്‍ ഖാനെ ഭീഷണിപ്പെടുത്തി. ട്രാഫിക് പോലീസ് വര്‍ളി പോലീസില്‍ വിവരം അറിയിച്ചു.
സല്‍മാന്‍ ഖാനെയും എന്‍സിപി നേതാവ് സീഷാന്‍ സിദ്ദിഖിനെയും വധിക്കുമെന്ന് ഭീഷണി മുഴക്കിയ, ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നുള്ള 20 കാരനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിന് ശേഷമാണ് സംഭവം. തിങ്കളാഴ്ചയാണ് ഇയാളെ പിടികൂടിയത്.
എംഎല്‍എ സീഷന്‍ സിദ്ദിഖിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് ആദ്യം ഭീഷണി സന്ദേശം അയച്ച പ്രതി പിന്നീട് വോയ്സ് കോളില്‍ സിദ്ദിഖിനും നടന്‍ സല്‍മാന്‍ ഖാനുമെതിരെ വധഭീഷണി മുഴക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച കേസ് രജിസ്റ്റര്‍ ചെയ്യുകയും സാങ്കേതിക തെളിവുകളുടെ സഹായത്തോടെ പ്രതിയെ നോയിഡയില്‍ നിന്ന് പിടികൂടുകയും ചെയ്തു. ഇയാളെ അന്വേഷണത്തിനായി മുംബൈയിലേക്ക് കൊണ്ടുവരും.
സീഷാന്റെ പിതാവും മുന്‍ മഹാരാഷ്ട്ര മന്ത്രിയുമായ ബാബ സിദ്ദിഖ് ഒക്ടോബര്‍ 12 ന് ബാന്ദ്രയിലെ മകന്റെ ഓഫീസിന് പുറത്ത് വെടിയേറ്റ് മരിച്ചിരുന്നു. എന്‍സിപി നേതാവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം പിന്നീട് ലോറന്‍സ് ബിഷ്ണോയി സംഘം ഏറ്റെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്