ലോകേഷ് കനകരാജിന്റെ എല്‍സിയു യൂണിവേഴ്‌സിലേക്ക് നടന്‍ രാഘവ ലോറന്‍സും. താരത്തിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ച് സംവിധായകന്‍ ലോകേഷ് കനകരാജ് തന്നെയാണ് ലോറന്‍സ് എല്‍സിയുവിലേക്ക് എത്തുന്ന കാര്യം പ്രഖ്യാപിച്ചത്.
ബെന്‍സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കിടിലന്‍ പ്രൊമോ വീഡിയോയും ലോകേഷ് പുറത്തുവിട്ടു.മറ്റ് എല്‍സിയു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലോകേഷിന് പകരം ഭാഗ്യരാജ് കണ്ണന്‍ ആണ് ബെന്‍സ് സംവിധാനം ചെയ്യുന്നത്.
ലോകേഷിന്റെ തന്നെ നിര്‍മ്മാണ കമ്ബനിയായ ജി സ്‌ക്വാഡുമായി സഹകരിച്ച് പാഷന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയാണ് ചിത്രം നിര്‍മിക്കുന്നത്.
ലോകേഷ് കനകരാജിന്റെ രണ്ടാമത്തെ നിര്‍മ്മാണ സംരംഭമാണ് ബെന്‍സ്. കൈതി, വിക്രം, ലിയോ എന്നിവയാണ് എല്‍സിയുവിന്റെ ഭാഗമായി റിലീസ് ചെയ്ത ചിത്രങ്ങള്‍. കാര്‍ത്തി, കമല്‍ഹാസന്‍, സൂര്യ, വിജയ്, നരെയ്ന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍, അര്‍ജുന്‍ തുടങ്ങിയവരാണ് ഇതിനോടകം എല്‍സിയുവിന്റെ ഭാഗമായി എത്തിയത്.
അതേസമയം എല്‍സിയുവിലെ പീക്ക് സിനിമയായി കൈതി 2 സംവിധാനം ചെയ്യാനൊരുങ്ങുകയാണ് ലോകേഷ് കനകരാജ്. നിലവില്‍ ചിത്രീകരണം നടക്കുന്ന രജനികാന്ത് ചിത്രം കൂലിയുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷമായിരിക്കും കൈതിയുടെ ജോലികള്‍ ലോകേഷ് ആരംഭിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്