ബോളിവുഡ് പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് സിദ്ധാർത്ഥ് മല്‍ഹോത്രയും ജാൻവി കപൂറും. തുഷാർ ജലോട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് എത്തുന്നു എന്ന സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. 'പരം സുന്ദരി' എന്നാണ് ചിത്രത്തിന്റെ പേര്.
ഇത് ആദ്യമായാണ് സിദ്ധാർത്ഥും ജാൻവി കപൂറും ഒന്നിച്ച് അഭിനയിക്കുന്നത്. റൊമാന്റിക് കോമഡി എന്റർടെയ്നർ വിഭാഗത്തില്‍പെടുന്നതാണ് പുതിയ ചിത്രമെന്നാണ് സൂചന. ഇതില്‍ ജാൻവി കപൂർ മലയാളിയായാണ് എത്തുന്നതെന്നാണ് പുറത്തു വരുന്ന സൂചന.
അതേസമയം ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 'ദേവര'യാണ് ജാൻവി കപൂറിന്റെ ഒടുവിൽ റിലീസ് ചെയ്ത ചിത്രം. നടി തെലുങ്കില്‍ അരങ്ങേറ്റം നടത്തിയ ചിത്രമാണിത്. ജൂനിയർ എൻടിആറാണ് ചിത്രത്തിലെ നായകൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്