'മേരാ കരണ്‍ അര്‍ജുന്‍ ആയേഗാ' റീ റിലീസിന്

OCTOBER 30, 2024, 12:04 PM

രാകേഷ് റോഷന്‍ സംവിധാനം ചെയ്ത മേരാ കരണ്‍ അര്‍ജുന്‍ ആയേഗാ 1995 ജനുവരിയിലാണ് എത്തിയത്. ഒരു കൊമേഷ്യല്‍ എന്‍റര്‍ടെയ്മെന്‍റായിരുന്ന ചിത്രം ബോക്സോഫീസില്‍ വന്‍ വിജയമാണ് നേടിയത്. 

സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ എന്നീ രണ്ട് സൂപ്പര്‍താരങ്ങള്‍ ഒന്നിച്ചെത്തിയ ചിത്രം ആ വര്‍ഷത്തെ ബോളിവുഡിലെ വലിയൊരു ഹിറ്റായിരുന്നു. സൂപ്പർതാരങ്ങളായ സൽമാനും ഷാരൂഖും മുഴുനീള വേഷങ്ങളിൽ അഭിനയിക്കുന്ന ചുരുക്കം ചില ചിത്രങ്ങളിൽ ഒന്നാണിത്.

 രാഖി ഗുൽസാർ ചിത്രത്തില്‍ ചെയ്ത ദുര്‍ഗ എന്ന അമ്മ വേഷവും, അംരീഷ് പുരി ചെയ്ത താക്കൂര്‍ ദുര്‍ജന്‍ സിംഗ് എന്ന വില്ലന്‍ വേഷവും ഏറെ ശ്രദ്ധേയമായ വേഷങ്ങളാണ്.  നവംബര്‍ 22നാണ് ചിത്രം വീണ്ടും തീയറ്ററില്‍ എത്തുന്നത്.

vachakam
vachakam
vachakam

മാരകമായ കുടുംബ കലഹത്താൽ വേർപിരിഞ്ഞ രണ്ട് സഹോദരങ്ങളുടെ കഥയാണ് ചിത്രം പറയുന്നുത്. അവരുടെ ആത്മാക്കൾ അവരുടെ അടുത്ത ജന്മത്തില്‍ വീണ്ടും ഒന്നിക്കുകയും കുടുംബത്തിന് വേണ്ടി പോരിന് ഇറങ്ങുകയും ചെയ്യുന്നു. 

വൈകാരിക രംഗങ്ങളും ആക്ഷനും എല്ലാം ചേര്‍ന്നാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് ആരാധകരെ അമ്പരപ്പിച്ച് കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ റീ റിലീസ് പ്രഖ്യാപിച്ചത് സല്‍മാന്‍ ഖാനാണ്. പുതിയ ടീസറും പുറത്തിറക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam