ഇന്ത്യൻ സൂപ്പർതാരം വിരാട് കോലി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (ആർസിബി) നായകനാകും.കഴിഞ്ഞ സീസണുകളിൽ ടീമിനെ നയിച്ച ഫാഫ് ഡുപ്ലേസിക്ക് 40 വയസ് പിന്നിട്ട സാഹചര്യത്തിലാണ് കോലി നായകസ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്.
ആർസിബിക്ക് ഇതുവരെ ഐപിഎൽ കിരീടം നേടാനായിട്ടില്ല. ഈ കുറവു നികത്താനുറച്ചാണ് കോലിയെ നായകസ്ഥാനത്ത് വീണ്ടും കൊണ്ടുവന്നിരിക്കുന്നത്. മെഗാ താരലേലം ഒരു മാസത്തിനുള്ളിൽ നടക്കാനിരിക്കെയാണ് കോലിയെ ആർസിബി നായകസ്ഥാനത്ത് തിരിച്ചെത്തിക്കുന്നത്.
2013 മുതൽ 2021 വരെ വിരാട് കോലിയായിരുന്നു ആർസിബിയുടെ നായകൻ. ഇതിൽ നാലു സീസണുകളിൽ ടീമിനെ പ്ലേ ഓഫിലെത്തിക്കാൻ കോലിക്കായി. 2016ൽ കോലിക്കു കീഴിൽ ആർസിബി ഫൈനലിൽ കടന്നെങ്കിലും, കലാശപ്പോരിൽ സൺറൈസേഴ്സ് ഹൈദരാബാദിനോടു തോറ്റു.
കിരീടവരൾച്ച തുടർന്നതോടെ, 2021ൽ കോലി ടീമിന്റെ നായകസ്ഥാനം രാജിവയ്ക്കുകയായിരുന്നു. ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായകസ്ഥാനം രാജിവച്ച് ദിവസങ്ങൾക്കുള്ളിലായിരുന്നു രാജി പ്രഖ്യാപനം. അതേസമയം, എക്കാലവും ആർസിബിക്കായി ഐപിഎലിൽ കളിക്കുമെന്നും കോലി പ്രഖ്യാപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്