ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സീസണിലെ ആദ്യ ജയം കുറിച്ചു ക്രിസ്റ്റൽ പാലസ്. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ടോട്ടനം ഹോട്‌സ്പറിനെ ഒരു ഗോളിനാണ് പാലസ് തോൽപ്പിച്ചത്.
പന്ത് കൈവശം വെക്കുന്നതിൽ ടോട്ടനം ആധിപത്യം കണ്ടെങ്കിലും മത്സരത്തിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് പാലസായിരുന്നു. പാലസ് ഗോളിൽ ഹെന്റേഴ്‌സന്റെ മികവും അവർക്ക് തുണയായി.
മത്സരത്തിൽ 31ാമത്തെ മിനിറ്റിൽ വാൻ ഡെ വെനിനെ മറികടന്ന മുനോസിന്റെ ക്രോസിൽ നിന്നു എസെയുടെ പാസിൽ നിന്നു ഗോൾ കണ്ടെത്തിയ ജീൻ ഫിലിപ്പെ മെറ്റെറ്റ പാലസിന് വിജയഗോൾ സമ്മാനിക്കുക ആയിരുന്നു. പാലസിന്റെ നിരവധി ഗോളവസരങ്ങൾ തടഞ്ഞ ടോട്ടനം ഗോൾ കീപ്പർ വികാരിയോ ആണ് മത്സരം 1 -0 എന്ന് നിർത്തിയത്. ജയം പാലസ് പരിശീലകൻ ഗ്ലാസ്‌നർക്ക് ആശ്വാസം ആണ്.
പരാജയത്തോടെ ടോട്ടനം എട്ടാം സ്ഥാനത്തേക്ക് വീണു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്