കണ്ണൂര്: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ റിമാൻഡിലുള്ള കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഇന്ന് കോടതിയിൽ ജാമ്യഹർജി സമർപ്പിക്കും.
ദിവ്യയുടെ ജാമ്യ ഹർജി ഇന്ന് തലശ്ശേരി സെഷൻസ് കോടതിയിൽ സമർപ്പിക്കും .
തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയതിന് പിന്നാലെയാണ് ദിവ്യ കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയത്.
ഹർജിയിൽ നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കക്ഷി ചേരും. അതേസമയം പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട ദിവ്യ പള്ളിക്കുന്നിലെ വനിതാ ജയിലിലാണ്.
നിലവിൽ ദിവ്യയെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വേണമെന്ന അപേക്ഷ പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണസംഘം ഇന്ന് തീരുമാനമെടുത്തേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്