കുടുംബ വഴക്ക്; തൃശൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

OCTOBER 29, 2024, 10:33 PM

തൃശൂർ: തലോർ വടക്കുമുറിയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കിയതായി റിപ്പോർട്ട്. തലോർ പൊറത്തൂർ വീട്ടിൽ ജോജു(50)വാണ് ഭാര്യ ലിഞ്ചു(36)വിനെ കൊലപ്പെടുത്തിയത്. കുടുംബ വഴക്കിനെ തുടർന്ന് ആണ് സംഭവം ഉണ്ടായത് എന്നാണ് പുറത്തു വരുന്ന വിവരം.

ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ആയിരുന്നു സംഭവം ഉണ്ടായത്. വീടിനകത്തു വെച്ച് ലിഞ്ചുവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം ജോജു ടെറസിന് മുകളിൽ പോയി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. 

അതേസമയം ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ ലിഞ്ചുവിൻ്റെ കരച്ചിൽ കേട്ടിരുന്നതായി സമീപവാസികൾ വ്യക്തമാക്കുന്നു. പിന്നീട് നാട്ടുകാർ പുതുക്കാട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതിൽ തുറന്ന് നോക്കിയപ്പോഴാണ് ലിഞ്ചു വെട്ടേറ്റ് മരിച്ച നിലയിൽ കിടക്കുന്നത് കണ്ടത്. 

vachakam
vachakam
vachakam

ഒന്നര വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ജോജുവിൻ്റെ രണ്ടാം വിവാഹവും ലിഞ്ചുവിന്റെ മൂന്നാം വിവാഹമായിരുന്നു. ആദ്യത്തെ വിവാഹത്തിൽ ലിഞ്ചുവിന് രണ്ട് മക്കളുണ്ട്. ഇവർ ഇവരോടൊപ്പമാണ് താമസിക്കുന്നത്. 

മക്കൾ സ്കൂളിൽ പോയ സമയത്താണ് കൊലപാതകം നടന്നത് എന്നാണ് ലഭിക്കുന്ന വിവരം. കുറച്ചു നാളുകളായി ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ജോജുവിനെ മുമ്പ് 65 ലക്ഷം ലോട്ടറി അടിച്ചതായും നാട്ടുകാർ പറയുന്നു. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam