കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ കസ്റ്റഡിയിലെടുത്ത പി.പി.ദിവ്യയെ വൈദ്യ പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. കീഴടങ്ങി മണിക്കൂറുകള്‍ കഴിഞ്ഞാണ് ദിവ്യയെ വൈദ്യപരിശോധനയ്ക്കായി ഹാജരാക്കിയത്.
അതിനിടെ ദിവ്യക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധമുണ്ടായി. പ്രവർത്തകരെ നീക്കിയാണ് ദിവ്യയെ ആശുപത്രിയിലേക്ക് എത്തിച്ചത്.
വൻ സുരക്ഷയിലാണ് ദിവ്യയെ ആശുപത്രിയില്‍ എത്തിച്ചത്. ഒരു സംഘം ആശുപത്രിക്കുള്ളിലും മറ്റൊരു സംഘം ആശുപത്രിക്ക് പുറത്തും നിലയുറപ്പിച്ചിരിക്കുകയാണ്.
വൈദ്യ പരിശോധന പൂർത്തിയാക്കി ദിവ്യയെ തളിപ്പറമ്ബ് കോടതിയില്‍ ഹാജരാക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് തളിപ്പറമ്ബിലേക്ക് പോകുന്ന വഴയില്‍ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്