'ദിവ്യ കസ്റ്റഡിയിലായത് പാര്‍ട്ടി ഗ്രാമത്തില്‍ നിന്ന്';  മുഖ്യമന്ത്രി ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്ന്  വി.ഡി സതീശന്‍

OCTOBER 29, 2024, 8:45 PM

 തിരുവനന്തപുരം: പി.പി ദിവ്യയെ കസ്റ്റഡിയിലെടുത്തത് പാര്‍ട്ടി ഗ്രാമത്തില്‍ നിന്നാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ദിവ്യയെ ഒളിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ നിര്‍ദ്ദേശപ്രകാരം സി.പി.എമ്മാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സി.പി.എമ്മിന്റെ സംരക്ഷണയിലാണ് ദിവ്യ കഴിഞ്ഞത് എന്നകാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അഴിമതിക്കാരനായി എ.ഡി.എമ്മിനെ താറടിക്കാനായിരുന്നു ശ്രമം. അത് മാധ്യമങ്ങള്‍ പൊളിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണം മുന്‍കൂര്‍ ജാമ്യം നിഷേധിച്ച കോടതി വിധിയോടെ വ്യക്തമായി. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് മണിക്കൂറുകള്‍ക്കകം പാര്‍ട്ടി ഗ്രാമത്തില്‍ നിന്നാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. ഒരു കുടുംബത്തിന് നീതി കൊടുക്കാത്ത മുഖ്യമന്ത്രി എന്തിനാണ് ആ കസേരയില്‍ ഇരിക്കുന്നതെന്നും വി.ഡി സതീശന്‍ ചോദിച്ചു.

കേരളത്തില്‍ പാര്‍ട്ടിക്കാരായ പ്രതികള്‍ വന്നാല്‍ ആര്‍ക്കും നീതി കിട്ടില്ല. സ്വന്തക്കാര്‍ എന്ത് വൃത്തികേട് ചെയ്താലും കുട പിടിക്കുമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും സതീശന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഉപജാപക സംഘത്തിന്റെ പിടിയിലാണ്. ഉപതിരഞ്ഞെടുപ്പായത് കൊണ്ടാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. പയ്യന്നൂര്‍ ആശുപത്രിയിലെത്തി ദിവ്യ ചികിത്സ തേടി. എന്നിട്ടും പൊലീസ് അറസ്റ്റ് ചെയ്തില്ലെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam