കോഴിക്കോട്: ചാത്തമംഗലത്ത് മുത്തശ്ശിയെയും പേരമകളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഈസ്റ്റ് മലയമ്മ വട്ടക്കണ്ടിയിൽ സുഹാസിനി (56), ശ്രീ നന്ദ (12) എന്നിവരെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. സംഭവം ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
ഇരുവരേയും വൈകിട്ട് 4 മണി മുതൽ കാണാതായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് വീടിന് സമീപത്തെ കിണറിൽ മൃതദേഹം കണ്ടെത്തിയത്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്