കണ്ണൂര്‍: കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയന്‍ എഡിഎം നവീന്‍ ബാബുവിനെക്കുറിച്ച് നല്‍കിയ മൊഴിയുടെ ഭാഗങ്ങള്‍ പുറത്ത്. ദിവ്യയുടെ ജാമ്യാപേക്ഷ തള്ളിയ വിധിയിലാണ് കണ്ണൂര്‍ ജില്ലാ കളക്ടറുടെ മൊഴിയുടെ വിശദാംശങ്ങള്‍ ഉള്ളത്.
യാത്രയയപ്പ് ചടങ്ങിന് ശേഷം കലക്ടറുടെ ചേംബറിലെത്തിയ നവീന്‍ ബാബു തെറ്റുപറ്റിയെന്ന് കളക്ടറോട് പറഞ്ഞതായി മൊഴിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ മൊഴി അഴിമതിക്ക് തെളിവായി പരിഗണിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. യാത്രയയപ്പ് വേളയിലെ ദിവ്യയുടെ പ്രസംഗം എഡിഎമ്മിനെ അപമാനിക്കുക എന്ന ഉദ്ദേശ്യത്തോടെയെന്ന് കോടതി കണ്ടെത്തിയിരുന്നു.
പ്രത്യാഘാതം മനസിലാക്കി തന്നെയായിരുന്നു ദിവ്യയുടെ പ്രസംഗമെന്നും വിധിയില്‍ പരാമര്‍ശിക്കുന്നു. ചടങ്ങിലേക്ക് ദിവ്യ ക്ഷണിക്കാതെയാണ് എത്തിയതെന്ന വാദം കോടതി അംഗീകരിച്ചു. ആസൂത്രിതമായി തയ്യാറാക്കിയ അപമാനമെന്ന നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ വാദം ശരിയെന്ന് കോടതി കണ്ടെത്തി. നവീന്‍ ബാബുവിന്റെ മരണകാരണം വ്യക്തിഹത്യയെന്നും കോടതി അംഗീകരിച്ചു. ദിവ്യക്ക് നവീന്‍ ബാബുവിനോട് പകയുണ്ടായിരുന്നുവെന്നും ദിവ്യ തന്റെ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന വാദവും കോടതി മുഖവിലയ്‌ക്കെടുത്തു.
എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസില്‍ ജാമ്യം നിഷേധിച്ച കോടതി വിധി പശ്ചാതലത്തില്‍ ഉച്ചകഴിഞ്ഞാണ് പി.പി ദിവ്യ അന്വേഷോദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്