ഉലകനായകൻ നായകൻ കമല്‍ ഹാസൻ വ്യത്യസ്ത വേഷപ്പകർച്ചയില്‍ എത്തുന്ന ചിത്രമാണ് തഗ് ലൈഫ്. 33 വർഷങ്ങള്‍ക്ക് ശേഷം കമല്‍ഹാസനും മണിരത്‌നവും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും തഗ് ലൈഫിനുണ്ട് .
ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോർട്ടുകള്‍ പ്രകാരം ചിത്രത്തിന്റെ റീലിസ് നീളുമെന്നാണ് സൂചന. പൊങ്കല്‍ റീലിസായി ചിത്രം തീയേറ്ററുകളില്‍ എത്തുമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ പൂർത്തിയാക്കാനുള്ളതിനാലാണ് റിലീസ് നീട്ടുന്നത്. തമിഴ് പുതുവർഷ റിലീസായി ഏപ്രിലില്‍ ആവും 'തഗ് ലൈഫ്' പ്രേക്ഷകരിലേക്ക് എത്തുക.
ഗൗതം കാർത്തിക്, ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ്, നാസർ, അഭിരാമി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കമല്‍ഹാസൻറെ നിർമാണ കമ്ബനിയായ രാജ് കമല്‍ ഫിലിംസ് ഇന്റർനാഷണലും ഉദയനിധി സ്റ്റാലിൻറെ റെഡ് ജയന്റ് മൂവീസും ചേർന്നാണ് തഗ് ലൈഫ് നിർമ്മിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്