പാലക്കാട്: തൃശൂർ പോലെ പാലക്കാടും ഇങ്ങ് എടുത്തിരിക്കും, ഉപതെരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷയുണ്ടെന്ന് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ.
പാലക്കാട് മണ്ഡലം പോലും രാഹുൽ മാങ്കൂട്ടത്തിലിന് അറിയില്ല. യുഡിഎഫ് കൺവെൻഷൻ നടത്തിയത് അതിർത്തി കടന്ന് മലമ്പുഴ മണ്ഡലത്തിലാണ്.
പാലക്കാട് യുഡിഎഫ് ന് ആളില്ലാത്തത് കൊണ്ട് മലമ്പുഴയിൽ പോയി കൺവെൻഷൻ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
പാലക്കാട് സിപിഎം വോട്ടുകൾ യുഡിഎഫിന് ലഭിച്ചു എന്ന് കോൺഗ്രസിൽ നിന്ന് വന്ന സരിൻ പോലും സമ്മതിച്ചു. ബിജെപിക്ക് കൽപ്പാത്തിയിൽ പൂരം ചർച്ച ചെയ്യേണ്ട കാര്യമില്ല. കൽപ്പാത്തിയിലെ വോട്ടുകൾ ബിജെപിയുടേത് എന്നും സി. കൃഷ്ണകുമാർ പറഞ്ഞു
ശോഭ സുരേന്ദ്രനുമായി ഒരു ഭിന്നതയുമില്ല. യുവമോർച്ചയിൽ തുടങ്ങി ഒപ്പം പ്രവർത്തിച്ചയാളാണ് ശോഭ. പാർട്ടി നിശ്ചയിക്കുന്നതനുസരിച്ച് അവർ പ്രചരണ പരിപാടികളിൽ പങ്കെടുക്കുമെന്ുനം കൃഷ്ണകുമാർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്