ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ദയനീയ പ്രകടനം തുടരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വെസ്റ്റ് ഹാമിനോടും പരാജയപ്പെട്ടു. ലണ്ടണിൽ വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിനാണ് വെസ്റ്റ് ഹാം യുണൈറ്റഡ് വിജയിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 9 ലീഗ് മത്സരങ്ങൾക്കിടയിലെ നാലാം പരാജയമാണിത്.
തുടക്കത്തിൽ നല്ല അവസരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ചെങ്കിലും ആദ്യ പകുതിയിൽ യുണൈറ്റഡിന് നല്ല അവസരങ്ങൾ സൃഷ്ടിക്കാനായെങ്കിലും ഒന്ന് പോലും ഗോളായി മാറിയില്ല. 9 മത്സരങ്ങളിൽ നിന്ന് ഇതുവരെ ആകെ 8 ഗോളുകളാണ് യുണൈറ്റഡ് നേടിയത്.
രണ്ടാം പകുതിയിൽ വെസ്റ്റ് ഹാം യുണൈറ്റഡ് ചില മാറ്റങ്ങൾ നടത്തിയതോടെ കളി അവരുടെ നിയന്ത്രണത്തിലായി. 74-ാം മിനുട്ടിൽ സമ്മർവിലെയിലൂടെ വെസ്റ്റ് ഹാം യുണൈറ്റഡ് ലീഡെടുത്തു. ഇതിനു പിന്നാലെ കസെമിറോയുടെ ഹെഡറിലൂടെ സമനില പിടിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായി. സ്‌കോർ 1-1.
എന്നാൽ കളിയുടെ അവസാനത്തിൽ വിവാദ പെനാൽട്ടിയിലൂടെ വെസ്റ്റ് ഹാം വിജയ ഗോൾ നേടി. ഇംഗ്‌സിനെ ഡി ലിറ്റ് വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റി ജെറാഡ് ബോവൻ ലക്ഷ്യത്തിലെത്തിച്ച് വെസ്റ്റ് ഹാമിന് ജയം നൽകുകയായിരുന്നു. ഈ പരാജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 11 പോയിന്റുമായി ലീഗിൽ 14-ാം സ്ഥാനത്ത് നിൽക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്