സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ 2-1ന്റെ വിജയവുമായി ചെൽസി. 18ാം മിനിറ്റിൽ നിക്കോളാസ് ജാക്‌സൺ ചെൽസിക്കുവേണ്ടി പെഡ്രോ നെറ്റോയുടെ അതിമനോഹരമായ പാസിൽ ലീഡ് നേടി. ജാക്‌സന്റെ ഗോൾ സീസണിലെ ആറാം ഗോളായിരുന്നു.
32ാം മിനിറ്റിൽ അലക്‌സാണ്ടർ ഇസക്കിലൂടെ ന്യൂകാസിൽ സമനില നേടിക്കൊടുത്തു.
ടിനോ ലിവ്‌റാമെന്റോയും ലൂയിസ് ഹാളും കൂടിയുള്ള മുന്നേറ്റത്തിലാണ് ഇസാകിന്റെ മനോഹരമായ ഗോൾ. ഈ സീസണിലെ പ്രീമിയർ ലീഗിലെ ഇസാക്കിന്റെ രണ്ടാമത്തെ ഗോളായിരുന്നു ഇത്.
രണ്ടാം പകുതി തുടങ്ങി രണ്ട് മിനിറ്റിനുള്ളിൽ കോൾ പാമറിലൂടെ ചെൽസി ലീഡ് തിരിച്ചുപിടിച്ചു. റോമിയോ ലാവിയയുടെ പാസിൽ നിന്നായിരുന്നു പാമറിന്റെ ഗോൾ. സീസണിലെ തന്റെ ഏഴാം ഗോളാണ് പാമർ ഇന്ന് നേടിയത്.
ഒമ്പത് മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി ചെൽസി ഇപ്പോൾ നാലാം സ്ഥാനത്ത് നിൽക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്