മികച്ച വിജയവുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

OCTOBER 27, 2024, 6:38 PM

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി തങ്ങളുടെ ഏറ്റവും മികച്ച വിജയം ഐ.എസ്.എല്ലിൽ സ്വന്തമാക്കി. ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ ജംഷഡ്പൂർ എഫ്‌സിക്കെതിരെ 5-0 വിജയമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തമാക്കിയത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒരു ഐ.എസ്.എൽ മത്സരത്തിൽ അഞ്ച് ഗോളുകൾ നേടുന്നത് ഇതാദ്യമായാണ്.

29-ാം മിനിറ്റിൽ ജംഷഡ്പൂരിന്റെ ഡിഫൻഡർ സ്റ്റീഫൻ ഈസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ മത്സരത്തിൽ നിർണായക വഴിത്തിരിവായി. നേരത്തെ 5-ാം മിനിറ്റിൽ അലാഡിൻ അജറൈയുടെ ലോംഗ് റേഞ്ച് സ്‌ട്രൈക്കിൽ നിന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ലീഡ് നേടിയിരുന്നു. രണ്ട് മിനിറ്റിനുള്ളിൽ മറ്റൊരു ഗോളുമായി അജാറൈ അതിവേഗം ലീഡ് ഇരട്ടിയാക്കി.

പാർഥിബ് ഗൊഗോയ് ഇരട്ട ഗോളുകൾ നേടി, തന്റെ ഐ.എസ്.എൽ ഗോൾ നേട്ടം 10 ആയി ഉയർത്തി. 44-ാം മിനിറ്റിൽ അദ്ദേഹത്തിന്റെ ആദ്യ ഗോൾ അജറൈയുടെ അസിസ്റ്റിൽ നിന്നായിരുന്നു. 55-ാം മിനുട്ടിൽ പാർഥിബിന്റെ രണ്ടാം ഗോൾ. 82-ാം മിനിറ്റിൽ നിക്‌സന്റെ ഗോൾ അവരുടെ വിജയം പൂർത്തിയാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam