ഡോർട്ട്മുണ്ടിനെ തോൽപ്പിച്ച് ഓഗ്‌സ്ബർഗ്

OCTOBER 27, 2024, 6:27 PM

ജർമ്മൻ ബുണ്ടസ് ലീഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനു പരാജയം. ചാമ്പ്യൻസ് ലീഗിൽ റയലിനോട് ഏറ്റ പരാജയം മറക്കാനിറങ്ങിയ ഡോർട്ട്മുണ്ടിനു ഓഗ്‌സ്ബർഗിനെതിരെ മികച്ച തുടക്കമാണ് ലഭിച്ചത്.

നാലാം മിനിറ്റിൽ ഗുയിരാസിയുടെ പാസിൽ നിന്നു ഡോണിയൽ മാലനാണ് അവർക്ക് മുൻതൂക്കം നൽകിയത്. 77 ശതമാനം സമയവും ഡോർട്ട്മുണ്ട് പന്ത് കൈവശം വെച്ച മത്സരത്തിൽ പക്ഷെ ഓഗ്‌സ്ബർഗ് തിരിച്ചു വന്നു.

25-ാമത്തെ മിനിറ്റിൽ ഓഗ്‌സ്ബർഗിന് സമനില നേടിയ അലക്‌സിസ് ക്ലൗഡ് മോറിസ് രണ്ടാം പകുതിയിൽ 50-ാമത്തെ മിനിറ്റിൽ വിജയഗോളും കണ്ടെത്തി. 99-ാമത്തെ മിനിറ്റിൽ രണ്ടാം മഞ്ഞ കാർഡും കണ്ടു പകരക്കാരനായി ഇറങ്ങിയ കബാർ കൂടി പുറത്ത് പോയതോടെ ഡോർട്ട്മുണ്ടിന്റെ സമനില നേടാനുള്ള ശ്രമവും അവസാനിച്ചു. ലീഗിൽ മോശം തുടക്കം ലഭിച്ച ഡോർട്ട്മുണ്ട് നിലവിൽ 8 കളികളിൽ നിന്നു 13 പോയിന്റും ആയി ഏഴാം സ്ഥാനത്താണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam