ഉടൻ തന്നെ വലിയൊരു പ്രഖ്യാപനം ഉണ്ടാകും: ഹാർദ്ദിക് പാണ്ഡ്യ

OCTOBER 26, 2024, 6:33 PM

ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി അതീവ രഹസ്യം നിറഞ്ഞ പോസ്റ്റുമായി ഇന്ത്യൻ ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യ. വലിയൊരു പ്രഖ്യാപനം ഉടനെയുണ്ടാകും വിശദാംശങ്ങൾ നിങ്ങളെ അടുത്ത് തന്നെ അറിയിക്കുമെന്നാണ് താരം പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

അതേസമയം പോസ്റ്റ് വൈറലായതോടെ ആരാധകർ പലവിധ കണ്ടെത്തലുകളും ആശങ്കകളുമായി രംഗത്തുവന്നു. ഐപിഎല്ലിൽ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക ടീമുകൾ കൈമാറേണ്ടത് ഒക്ടോബർ 31നാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് പുതിയ സംശയങ്ങളും പ്രവചനങ്ങളും ഉടലെടുത്തിരിക്കുന്നത്. എന്നാൽ ഇത് പ്രൊമോഷന്റെ ഭാഗമാണെന്ന് പറയുന്നവരും ചുരുക്കമല്ല.

2024 സീസണിൽ മുംബൈക്കൊപ്പമുള്ള ക്യാപ്ടൻ പാണ്ഡ്യയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. ഗുജറാത്തിൽ നിന്ന് പഴയ തട്ടകത്തിലെത്തിയ പാണ്ഡ്യക്ക് മോശം വരവേൽപ്പാണ് സ്വന്തം ആരാധകർ നൽകിയത്. രോഹിത് ശർമയെ നായക സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതും അതിന് പാണ്ഡ്യ കാരണമായെന്ന ആരോപണവും രോഷത്തിന് വിത്തുപാകി. പോയിന്റ് ടേബിളിലും മുംബൈ അവസാന സ്ഥാനത്തായിരുന്നു. അതേസമയം ബംഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പരയിൽ 118 റൺസ് നേടി പാണ്ഡ്യ ഫോം വീണ്ടെടുത്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam