'ഇനിയും കളിക്കണം, കുട്ടിക്കാലത്തെ പോലെ ആസ്വദിച്ച്';  2025 ഐപിഎല്ലിൽ ഉണ്ടാകുമെന്ന് ധോണി

OCTOBER 26, 2024, 2:32 PM

ഐപിഎൽ 2025ൽ  താനുണ്ടാകുമെന്ന് സൂചന നൽകി ചെന്നൈ സൂപ്പർ കിംഗ്‌സ് താരം മഹേന്ദ്ര സിംഗ് ധോണി. കുറച്ച് വർഷങ്ങൾ കൂടി ആസ്വദിക്കാൻ കഴിയുന്നത്ര ക്രിക്കറ്റ് കളിക്കണം. എൻ്റെ കായികക്ഷമത നിലനിർത്താൻ എനിക്ക് കഴിയുന്നുണ്ട്.

ചെറുപ്പത്തിൽ നാലുമണിക്ക് ക്രിക്കറ്റ് കളിക്കാൻ പോകുമായിരുന്നു. എന്നാൽ പ്രൊഫഷണൽ ക്രിക്കറ്റ് കളിച്ചാൽ മാത്രം പോരാ. ചെറുപ്പത്തിലേത് പോലെ ക്രിക്കറ്റ് ആസ്വദിക്കണം എന്നുള്ളതാണ് ഇപ്പോൾ എനിക്ക് വേണ്ടത്. ഇത് ഒരിക്കലും എളുപ്പമല്ല.   കാരണം ടീമിനോടുള്ള പ്രതിബന്ധതകൾ നിലനിൽക്കുന്നു. എങ്കിലും കുറച്ച് വർഷം കൂടി ക്രിക്കറ്റ് ആസ്വദിക്കണം. റി​ഗി കമ്പനിയുടെ ഒരു പരിപാടിയിൽ സംസാരിക്കവെ മഹേന്ദ്ര സിങ് ധോണി പറഞ്ഞു.

'ഒമ്പത് മാസം ഞാൻ എന്റെ കായികക്ഷമത സൂക്ഷിക്കാനായി ശ്രമിക്കുന്നു. അതുകൊണ്ട് രണ്ടര മാസത്തെ ഐപിഎൽ കളിക്കാൻ എനിക്ക് കഴിയും. കായികക്ഷമത ഞാൻ വളരെ എളുപ്പത്തിലാണ് സൂക്ഷിക്കുന്നത്. ഒരു മാസം 15, 20 അല്ലെങ്കിൽ 25 ദിവസം ഞാൻ കായികക്ഷമത കാത്തുസൂക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തും. അത് തീർച്ചയായും എനിക്ക് ​ഗുണം ചെയ്യുന്നുണ്ട്.', ധോണി വ്യക്തമാക്കി.

vachakam
vachakam
vachakam

കഴിഞ്ഞ ഐപിഎല്ലിന് മുമ്പ് എംഎസ് ധോണി ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ നായകസ്ഥാനം രാജിവെച്ചിരുന്നു. ഇതോടെ കഴിഞ്ഞ വർഷത്തെ താരത്തിൻ്റെ അവസാന ഐപിഎൽ ആണെന്ന് വിലയിരുത്തലുണ്ടായി. എന്തായാലും ധോണിയുടെ അന്തിമ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam