വിജയം തുടർന്ന് നാപോളി

OCTOBER 27, 2024, 3:14 PM

ഇറ്റാലിയൻ സീരി എയിൽ ജയം തുടർന്നു അന്റോണിയോ കോന്റെയുടെ നാപോളി. ലീഗിൽ 19 സ്ഥാനക്കാരായ ലെകെയെ എതിരില്ലാത്ത ഒരു ഗോളിനാണ് നാപോളി ഇന്ന് മറികടന്നത്. വലിയ നാപോളി ആധിപത്യം കണ്ട മത്സരത്തിൽ 27-ാമത്തെ മിനിറ്റിൽ ജിയോവാണി ഡി ലോറെൻസോ ഗോൾ കണ്ടെത്തിയെങ്കിലും വാർ ഇത് ഓഫ് സൈഡാണെന്ന് കണ്ടെത്തി അനുവദിച്ചില്ല. എന്നാൽ രണ്ടാം പകുതിയിൽ നാപോളി വിജയഗോൾ നേടി.

73-ാമത്തെ മിനിറ്റിലാണ് ജിയോവാണി ഡി ലോറെൻസോ ലെകെ പ്രതിരോധ പൂട്ട് ഭേദിച്ചത്. 16 തവണ കോർണർ ലഭിച്ച നാപോളി ഗോൾ കണ്ടെത്തിയതും കോർണറിൽ നിന്നായിരുന്നു. കോർണറിൽ നിന്നു മക്ടോമിനെയുടെ ഹെഡറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നാണ് ലോറെൻസോ ഗോൾ നേടിയത്. ജയത്തോടെ 9 കളികളിൽ നിന്ന് 22 പോയിന്റുകളുമായി നാപോളി ഇറ്റലിയിൽ ഒന്നാം സ്ഥാനത്ത് തുടരും.

നിലവിൽ രണ്ടാം സ്ഥാനക്കാരായ ഇന്റർ മിലാനുമായി 5 പോയിന്റ് മുന്നിലാണ് നാപോളി. നാളെ ഇന്റർ മിലാൻ മൂന്നാം സ്ഥാനക്കാരായ യുവന്റസിനെ ആണ് നേരിടുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam