1991ൽ സിപിഐഎമ്മിന് ബിജെപി  പിന്തുണ! പത്രറിപ്പോർട്ട് പങ്കുവെച്ച് ടി സിദ്ദിഖ്

OCTOBER 27, 2024, 5:35 PM

പാലക്കാട്: കഴിഞ്ഞ ദിവസം ബിജെപി നേതാവ് സന്ദീപ് വാര്യർ എം എസ് ഗോപാലകൃഷ്ണൻ പിന്തുണ അഭ്യർത്ഥിച്ച് എഴുതിയ കത്ത് പുറത്തുവിട്ടതിന് പിന്നാലെ  ടി സിദ്ദിഖ്  എംഎൽഎ പങ്കുവെച്ച  പത്ര റിപ്പോർട്ട് ശ്രദ്ധേയമാകുകയാണ്.  

 1991ലെ പാലക്കാട് മുനിസിപ്പാലിറ്റി ഭരണം സിപിഎഐഎം പിടിച്ചത് ബിജെപി പിന്തുണയോടെയെന്ന് കാണിക്കുന്ന പത്രവാർത്തയാണ് പങ്കുവെച്ചിരിക്കുന്നത്.  

തികച്ചും ആസൂത്രിതമായാണ് ബിജെപി സിപിഐഎമ്മിന് പിന്തുണ പ്രഖ്യാപിച്ചതെന്ന് പത്ര റിപ്പോർട്ടിലുണ്ട്. നടപടികൾ ആരംഭിക്കും മുൻപുതന്നെ ബിജെപി അമിതാവേശത്തോടെ സ്വന്തം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു.

vachakam
vachakam
vachakam

ഇതോടെ യുഡിഎഫും സിപിഐഎമ്മും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും, അവസാന നിമിഷം ബിജെപി തങ്ങളുടെ സ്ഥാനാർത്ഥിയെ പിൻവലിച്ച് സിപിഐഎമ്മിന്റെ എം എസ് ഗോപാലകൃഷ്ണന്റെ വിജയത്തിനായി വഴിയൊരുക്കുകയുമായിരുന്നു.

അതേസമയം, എം എസ് ഗോപാലകൃഷ്ണൻ ബിജെപി പിന്തുണ ആവശ്യപ്പെട്ടയച്ച കത്തിനെപ്പറ്റി ഇപ്പോൾ ചർച്ച ചെയ്യേണ്ടെന്നാണ് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചത്. പുറത്തറിയുന്നതും അറിയാത്തതുമായ ഒരുപാട് കാര്യങ്ങൾ എൽഡിഎഫിന്റെ വിജയത്തിന് കാരണമായിട്ടുണ്ടാകുമെന്നും ഇപ്പോൾ ചർച്ച ചെയ്യേണ്ട വേറെ കുറെ കാര്യങ്ങളുണ്ടെന്നും വി ശിവൻകുട്ടി പറഞ്ഞിരുന്നു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam