കൂട്ടുകാരുമൊത്ത് പെരിയാറില്‍ കുളിക്കാനിറങ്ങി; എൻജിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം 

OCTOBER 27, 2024, 4:07 PM

ആലുവ: കൂട്ടുകാരുമൊത്ത് പെരിയാറില്‍ കുളിക്കാനിറങ്ങിയ എൻജിനീയറിങ് വിദ്യാർഥി മുങ്ങി മരിച്ചതായി റിപ്പോർട്ട്. മുപ്പത്തടം പൊന്നാരം കവലയില്‍ കപ്പിത്താൻ പറമ്ബില്‍ വി.ജി. ലൈജുവിന്‍റെ മകൻ വൈഷ്ണവാണ് (18) മരിച്ചത്. 

ഞായറാഴ്ച്ച രാവിലെ 11 ഓടെ ആയിരുന്നു കിഴക്കെ കടുങ്ങല്ലൂർ പുന്നേലിക്കടവിൽ അപകടം ഉണ്ടായത്. ആലുവയിലെ ടർഫ് കോർട്ടില്‍ ഫുട്ബാള്‍ കളി കഴിഞ്ഞ് മടങ്ങുംവഴി കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയതായിരുന്നു. 

അതേസമയം നീന്തല്‍ വശമില്ലാത്ത വൈഷ്ണവ് മുങ്ങിത്താഴുന്നത് കണ്ട് കൂടെയുണ്ടായ സുഹൃത്ത് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിദ്യാർഥികള്‍ ഒച്ചവെച്ചതോടെ പ്രദേശവാസികള്‍ സ്ഥലത്ത് എത്തുകയും ആലുവ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. തിരച്ചിലിനൊടുവില്‍ വൈഷ്ണവിനെ മുങ്ങിയെടുത്തെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam