കമ്പോഡിയ മനുഷ്യക്കടത്തിൽ കുടുങ്ങിയ 7 പേർ നാട്ടിലേക്ക് തിരിച്ചു

OCTOBER 27, 2024, 12:23 PM

ദില്ലി: മനുഷ്യക്കടത്തിന് ഇരകളായി കംബോഡിയയിൽ കുടുങ്ങിയ യുവാക്കൾ നാട്ടിലേക്ക് തിരിച്ചു.  കോഴിക്കോട് വടകര സ്വദേശികളായ യുവാക്കളാണ് നാട്ടിലേക്ക് തിരിച്ചത്. 

 ഈ മാസം മൂന്നിന് കംബോഡിയയിൽ എത്തപ്പെട്ട യുവാക്കൾ സാഹസികമായാണ് ഒരു ടാക്സി ഡ്രൈവറുടെ സഹായത്തോടെ ഇന്ത്യൻ എബസിയിലെത്തിപ്പെട്ടത്.

ഐടി മേഖലയിൽ ജോലി വാഗ്ദാനം ചെയ്താണ് ഒരോ ലക്ഷം രൂപ വീതം വാങ്ങി വടകര സ്വദേശിയായ യുവാക്കളെ സുഹൃത്ത് കൂടിയായ ഇടനിലക്കാരൻ ആദ്യം മലേഷ്യയിലെത്തിച്ചത്. എന്നാൽ പിന്നീട് കംബോഡിയയിലേക്ക് കൊണ്ടു പോവുകയായിരുന്നു. സൈബർ മേഖലയിലെ കുറ്റകൃത്യങ്ങൾ ചെയ്യുന്ന ജോലിയാണ് അവിടെയെന്നും തങ്ങളെ അതിനായി ഒരു കമ്പനിക്ക് വിൽക്കുകയായിരുന്നെന്നും പിന്നീടാണ് മനസിലായതെന്ന് യുവാക്കൾ പറയുന്നു.  

vachakam
vachakam
vachakam

കംബോഡിയയിലെ ഇന്ത്യൻ എബസി ഒരുക്കിയ താൽക്കാലിക അഭയകേന്ദ്രത്തിലായിരുന്ന ഇവർ ഇന്ന് രാത്രിയോടെ കൊച്ചിയിലെത്തും.

 എംബസി അധികൃതരുടെയും മലയാളി കൂട്ടായ്മയുടെയും സഹായത്തോടെയാണ് നാട്ടിലേക്ക് തിരിക്കാനുള്ള വഴിയൊരുങ്ങിയത്. വിമാനടിക്കറ്റിനുള്ള തുക നാട്ടിൽ നിന്നും അയച്ചുകൊടുക്കുകയായിരുന്നു. കംബോഡിയയിൽ നിന്നും മലേഷ്യ വഴി രാത്രിയോടെ നെടുമ്പാശ്ശേരിയിൽ ഏഴു യുവാക്കളും വിമാനമിറങ്ങുമെന്ന് കെകെ രമ എംഎൽഎ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam