കാനഡയില്‍ കാറപകടത്തില്‍ സഹോദരങ്ങൾ ഉൾപ്പെടെ നാല് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം 

OCTOBER 27, 2024, 10:22 AM

ടൊറന്‍റോ: കാനഡയിലെ ടൊറന്‍റോയില്‍ കാറപകടത്തില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ നാല് ഇന്ത്യക്കാർ മരിച്ചതായി റിപ്പോർട്ട്. ഗുജറാത്ത് ഗോധ്ര സ്വദേശികളായ കേത ഗോഹില്‍ (30), നീല്‍ ഗോഹില്‍ (26) എന്നിവരും മറ്റ് രണ്ടുപേരുമാണ് മരിച്ചത്. വ്യാഴാഴ്ച അർധരാത്രിയായിരുന്നു അപകടം. 

ഇവർ സഞ്ചരിച്ചിരുന്ന ടെസ്ല കാർ റോഡരികിലെ കോണ്‍ക്രീറ്റ് തൂണിലിടിച്ച ശേഷം തീപ്പിടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ബ്രാംപ്റ്റണില്‍ താമസക്കാരായ ഇവർ രാത്രിഭക്ഷണം കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു അപകടം ഉണ്ടായത്. 

അതേസമയം കാര്‍ സെല്‍ഫ് ഡ്രൈവിങ് മോഡിലായിരുന്നോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. കാറിലുണ്ടായിരുന്ന ഒരു സ്ത്രീയെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവർ ചികിത്സയിലാണ്.

vachakam
vachakam
vachakam

കാർ അപകടത്തിൽ പെട്ടതിന് പിന്നാലെ കാറിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ചതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. മരിച്ചവരില്‍ രണ്ടുപേർ അടുത്തിടെയാണ് കനേഡിയൻ പൗരത്വം നേടിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam