ഷിക്കാഗോ: ജോസ് ആനമലയുടെ നേതൃത്വത്തിൽ മത്സരിച്ച 'വോട്ട് ഫോർ ചെയ്ഞ്ച് ' എന്ന ടീമിന് ഉജ്ജ്വല വിജയം. ഈ പാനലിൽ മത്സരിച്ച 20 പേരിൽ 19 പേരും വിജയിച്ചു.
ജോസ് ആനമല (പ്രസിഡന്റ്), മാറ്റ് വിലങ്ങാട്ടുശ്ശേരിൽ (വൈസ് പ്രസിഡന്റ്), ഡോ. ഷാജി പള്ളിവീട്ടിൽ (സെക്രട്ടറി), ക്രിസ് കട്ടപ്പുറം (ജോയിന്റ് സെക്രട്ടറി), അഡ്വ. ടീന തോമസ് നെടുവാമ്പുഴ (ട്രഷറർ),
നാഷണൽ കൗൺസിൽ പ്രതിനിധികളായി ജോമി ഇടയാടിയിൽ (വുമൺസ് പ്രതിനിധി), ജെയ്സൺ ഐക്കരപ്പറമ്പിൽ (യൂത്ത് പ്രതിനിധി), ബാബു തൈപ്പറമ്പിൽ, വിപിൻ ചാലുങ്കൽ, ഡിബിൻ വിലങ്ങുകല്ലേൽ, സാജൻ പച്ചിലംമാക്കിൽ, ആനന്ദ് അശാലയിൽ,
വാർഡ് പ്രതിനിധികളായി സിറിൽ അമ്പേനാട്ട് (വാർഡ് 1), സിജോ പുള്ളോർകുന്നേൽ (വാർഡ് 2), മെറിൽ മൂടിക്കല്ലേൽ (വാർഡ് 3), അജയ് വലത്തട്ട് (വാർഡ് 4), ബിജു പൂത്തറ (വാർഡ് 5), ജോബ്മോൻ പുളിക്കമറ്റം(വാർഡ് 6), സിറിൽ പരേൽ (വാർഡ് 7), മെഹുൽ എബ്രഹാം ഏലൂർ (വാർഡ് 8) എന്നിവരാണ് വിജയിച്ചത്.
ലോക ക്നാനായ കമ്മ്യൂണിറ്റിയുടെ ഈറ്റില്ലമായ ഷിക്കാഗോയിൽ പ്രവർത്തിക്കുന്ന ആത്മായസംഘടനയാണ് കെസിഎസ് ഷിക്കാഗോ. കഴിഞ്ഞ ഏകദേശം ഒരുമാസമായി വളരെ വാശിയേറിയ പ്രവർത്തനങ്ങൾ ഇരുടീമുകളും കാഴ്ചവച്ചു. എന്നാൽ പുതിയ മുഖങ്ങൾക്കു വേണ്ടി ടീം ചെയ്ഞ്ചിനുവേണ്ടി ആളുകൾ വോട്ടുചെയ്ത് അവർ വിജയിച്ചു.
ഒക്ടോബർ 26-ാം തീയതി രാവിലെ 9 മണിമുതൽ വൈകുന്നേരം 9 മണിവരെ 2288 പേർ വോട്ടു ചെയ്തു. വിജയിച്ച ജോയ് ആനമലയ്ക്ക് 1611 വോട്ട് ലഭിച്ചു. 934 വോട്ടിന്റെ വൻ ഭൂരിപക്ഷമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്