ബെൻസൻവിൽ ഇടവകയിൽ കുടുംബനവീകരണധ്യാനം നവംബർ 1,2, തീയതികളിൽ

OCTOBER 27, 2024, 8:10 AM

ഷിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിൽ കുടുംബ നവീകരണ ധ്യാനം നവംബർ 1,2, വെള്ളി, ശനി ദിവസങ്ങളിൽ നടത്തപ്പെടും. ഫാ. ജിബിൽ കുഴിവേലിൽ ധ്യാനത്തിനു നേതൃത്വം നൽകും.

നവംബർ 1 വെള്ളിയാഴ്ച രാവിലെ 8.30 ന് വി. കുർബാനയും ആരാധനയും ആരംഭിക്കും. വൈകുന്നേരം 6മണിക്ക് വചനപ്രഘോഷണം, 7ന് വി.കുർബ്ബാന തുടർന്ന് 9 വരെ വചനപ്രഘോഷണം.

ധ്യാനത്തിന്റെ രണ്ടാം ദിവസമായ നവംബർ 2 സകല മരിച്ച വിശ്വാസികളുടെയും തീരുന്നാൾ ദിവസമായി ആചരിക്കുന്നു. രാവിലെ 9ന് സിമിത്തേരിയിൽ പ്രത്യേക പ്രാർത്ഥനയും തുടർന്ന് 10ന് ദൈവാലയത്തിൽ മരിച്ച വിശ്വാസികൾക്കായി വി.കുർബാനയും ഉണ്ടായിരിക്കും.

vachakam
vachakam
vachakam

വൈകുന്നേരം 4മണിക്ക് ധ്യാനം സമാപിക്കും. നവംബർ 2 ശനിയാഴ്ച ഹോളി ചൈൽഡ്ഹുഡ് & മിഷൻലീഗ് കുട്ടികൾക്കായി പ്രത്യേക ധ്യാനവും ഉണ്ടായിരിക്കും. പ്രയർ ഗ്രൂപ്പ് അംഗങ്ങളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ ക്രമീകരിക്കുന്നു.

ലിൻസ് താന്നിച്ചുവട്ടിൽ പി. ആർ.ഒ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam