വർണാഭമായ പരിപാടികളോടെ ഫോമാ 2024-26 വർഷ പ്രവർത്തനോദ്ഘാടനം ഒക്ടോ.26ന് ഹൂസ്റ്റണിൽ

OCTOBER 26, 2024, 8:42 AM

ഹൂസ്റ്റൺ: അമേരിക്കൻ മലയാളി സംഘടനകളെ ഒരു കുടയുടെ തണലിൽ ഒരുമിപ്പിക്കുന്ന ഫോമാ 2024-26 വർഷത്തേയ്ക്കുള്ള ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും ജനറൽ ബോഡിയും അധികാര കൈമാറ്റവും നാളെ (ഒക്‌ടോബർ 26) സ്റ്റാഫോർഡിലെ ഇമ്മാനുവേൽ മാർത്തോമ്മാ സെന്ററിൽ (12801 Sugar Ridge Blv-d, Stafford, TX 77477) വർണാഭമായ വിവിധ പരിപാടികളോടെ അരങ്ങേറുമെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേൽ അറിയിച്ചു.

ഡൊമിനിക്കൻ റിപ്പബ്‌ളിക്കിലെ പുന്റ കാനായിൽ നടന്ന എട്ടാമത് ഫോമാ ഇന്റർനാഷണൽ ഫാമിലി കൺവൻഷനിൽ നടന്ന തിരഞ്ഞെടുപ്പിൽ വൻ ഭൂരിപഷം നേടി ചരിത്രം കുറിച്ച ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി തങ്ങളുടെ ജനപക്ഷ മുഖമുള്ള സ്വപ്‌ന പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിന്റെ ഔദ്യോഗിക വിളംബരമാണ് പ്രവർത്തനോദ്ഘാടന ചടങ്ങും മറ്റ് പ്രഖ്യാപനങ്ങളും കലാപരിപടികളും.


vachakam
vachakam
vachakam

ഉച്ചകഴിഞ്ഞ് 2 മണിമുതൽ വൈകുന്നേരം 5 വരെ നടക്കുന്ന വാർഷിക ജനറൽ ബോഡിയിലാണ് അധികാര കൈമാറ്റം. തുടർന്ന് 6 മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തിൽ അമേരിക്കൻ മലയാളി സമൂഹത്തിലെ നാനാതുറയിലുള്ള വ്യക്തിത്വങ്ങൾ തങ്ങളുടെ മഹനീയ സാന്നിധ്യമറിയിക്കും. പ്രമുഖ മലയാള ചലചിത്ര നടി ലെനയാണ് സമ്മേളനത്തിലെ മുഖ്യാതിഥി.
കൂടാതെ ടെക്‌സസ് സ്റ്റേറ്റിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മലയാളി മേയർമാർ, ഫോർട്ട്‌ബെൻഡ് കൗണ്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട മലയാളി ജഡ്ജുമാർ, ഹൂസ്റ്റണിലെയും സമീപ പ്രദേശങ്ങളിലെയും മേലധ്യക്ഷൻമാർ, വിവിധ അസോസിയേഷനുകളുടെ നേതാക്കൾ, നോർത്ത് അമേരിക്കയ്ക്ക് പുറമെ കാനഡയിൽ നിന്നുമുള്ള ഫോമാ പ്രവർത്തകർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.

പൊതുസമ്മേളനത്തിൽ ഫോമായുടെ മുൻ പ്രസിഡന്റുമാരായ ഒൻപതു പേരുടെ സേവനങ്ങൾ മാനിച്ച് അവരെ പൊന്നാടയണിയിച്ച് ആദരിക്കും. ഫോമായുടെ ആർ.വി.പിമാരും നാഷണൽ കമ്മിറ്റി മെമ്പർമാരും മുൻ ഭാരവാഹികളും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്ന ചടങ്ങിൽ വിമൻസ് ഫോറത്തിന്റെയും യൂത്ത് ഫോറത്തിന്റെയും ഔപചാരികമായ ഉദ്ഘാടനം നടക്കും. റാഫിൾ ടിക്കറ്റിന്റെ ഉദ്ഘാടനമാണ് മറ്റൊരു ഇനം. സംഘടനയുടെ അടുത്ത രണ്ടു വർഷത്തേയ്ക്കുള്ള കർമ പരിപാടികളുടെ പ്രഖ്യാപനവുമുണ്ടാവും. ശിങ്കാരി മേളത്തോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്.

വേദിയെ ധന്യമാക്കുന്നതാണ് കൾച്ചറൽ പ്രോഗ്രാമുകൾ. ചലചിത്ര നടി ദിവ്യ ഉണ്ണിയുടെ നൃത്തം, പിന്നണി ഗായിക അഹി അജയൻ ഉൾപ്പെടെ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗായികാ ഗായകൻമാരെ അണിനിരത്തിക്കൊണ്ട് സംഗീതപ്പെരുമഴ പെയ്യിക്കുന്ന ഗാനമേള, നർമ്മ വിരുന്നൊരുക്കുന്ന സ്‌കിറ്റ്, അമേരിക്കൻ മലയാളികൾക്ക് സുപരിചിതനായ മിമിക്രി കലാകാരൻ സാബു തിരുവല്ലയുടെ വൺമാൻ ഷോ, ഹൂസ്റ്റണിലെ സുനന്ദാസ് പെർഫോമിങ് ആർട്‌സ് സെന്റർ, നൂപുര ടീം എന്നിവരുടെ ഡാൻസ് പരിപാടികൾ തുടങ്ങിയവ ഈ സമ്മേളനത്തിന്റെ ഹൈലൈറ്റുകളാണ്. രാത്രി 9 മണിക്ക് ഡിന്നറോടുകൂടി സമ്മേളനം പര്യവസാനിക്കും.

vachakam
vachakam
vachakam

പ്രവർത്തനോദ്ഘാടത്തിലേയ്ക്ക് ഫോമായുടെ എല്ലാ കുടുംബാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും സ്‌നേഹപൂർവം ക്ഷണിക്കുന്നുവെന്ന് ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ ജോർജ് പാലക്കലോടി, വൈസ് പ്രസിഡന്റ്ഷാലു മാത്യു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ പി ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അറിയിച്ചു.
മാത്യൂസ് മുണ്ടയ്ക്കലാണ് ഇവന്റ് കൺവീനർ. കോഓർഡിനേറ്ററായി സുബിൻ കുമാരൻ പ്രവർത്തിക്കുന്നു. ട്രഷററായി ജോയ് എം സാമുവൽ, പി.ആർ.ഒ ആയി അജു വാരിക്കാട്, മീഡിയ കോഓർഡിനേറ്ററായി സൈമൺ വാളാച്ചേരിൽ, ട്രാൻസ്‌പോർട്ടേഷൻ ഇൻചാർജ് ആയി തോമസ് ജോർജ്, തോമസ് ഓലിയാൻകുന്നേൽ, രാജൻ യോഹന്നാൻ എന്നിവരും പ്രവർത്തിക്കുന്നു.

റിസപ്ഷൻ കമ്മിറ്റിയുടെ ചുമതല എസ്.കെ ചെറിയാൻ, എം.ജി മാത്യു എന്നിവർക്കാണ്. ബാബു മുല്ലശ്ശേരിയാണ് ഫുഡ് കമ്മിറ്റി കൺവീനർ. ഫോമാ സതേൺ റീജിയൻ ആർ.വി.പി ബിജു ലോസൺ, നാഷണൽ കമ്മിറ്റി മെമ്പർ ജിജു കുളങ്ങര, ഫോമാ ഹൂസ്റ്റൺ റീജിയൻ ചെയർമാൻ രാജേഷ് മാത്യു, സണ്ണി കാരിക്കൽ ഉൾപ്പെടെയുള്ളവർ പ്രോഗ്രാം കമ്മിറ്റിയിലുണ്ട്.

ഫോമായുടെ വിവിധ മേഖലകളിലുള്ള പ്രവർത്തനങ്ങൾക്ക് ഗതിവേഗം നൽകുക, സംഘടനയെ അമേരിക്കൻ മലയാളികളുടെ സ്വപ്‌നങ്ങൾക്കും ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും അനുസൃതമായി വളർത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിചയസമ്പത്തിന്റെ കരുത്തിൽ ബേബി മണക്കുന്നേലിന്റെ ടീം സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്.

vachakam
vachakam
vachakam

എ.എസ് ശ്രീകുമാർ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam