ദുർബലമായ നൂൽച്ചരടിൽ ബന്ധിക്കപ്പെട്ട ശക്തമായ ബന്ധമാണ് വിവാഹം,വെരി റവ.കെ.വൈ. ജേക്കബ്

OCTOBER 26, 2024, 11:50 AM

മസ്‌ക്വിറ്റ് (ഡാളസ്) : കുടുംബം എന്നത് കൊണ്ട് വിവക്ഷിക്കുന്നത് ശക്തമായ ബന്ധങ്ങളെയാണോ അതോ ബാധ്യതയായിട്ടാണോ എന്നു സംശയിക്കുന്ന കാലഘട്ടത്തിലാണ് നാം ഇന്ന് അധിവസിക്കുന്നത്. വിവാഹത്തിൽ വധൂവരന്മാർ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നത് ശക്തമായ ഉരുക്കു ചങ്ങലകൊണ്ടോ അതോ കയർ വടംകൊണ്ടോ അല്ലെന്നും മറിച്ചു ദുർബലമായ നൂൽച്ചരടുകൾ കൊണ്ടാണെന്നും അച്ചൻ ഓർമിപ്പിച്ചു. നൂൽച്ചരടുകളിൽ ബന്ധിക്കപ്പെട്ടിരിക്കുന്ന വിവാഹബന്ധം  ജീവിതകാലം മുഴുവൻ പവിത്രമായി കാത്തുസൂക്ഷിക്കേണ്ടതിനും അതിലൂടെ സ്വായത്തമാകുന്ന സന്തോഷം നിലനിൽക്കുന്നതിനും ക്രിസ്തുവിനെ നാം നമ്മുടെ ജീവിതത്തിൽ നായകനായി സ്വീകരിക്കണമെന്നും അച്ചൻ ഉദ്‌ബോധിപ്പിച്ചു. 

ക്രിസ്തുവിന്റെ ക്രൂശ് ചുമക്കുവാൻ ഭാഗ്യം ലഭിച്ച ശീമോന്റെ സ്വാധീനം തന്റെ കുടുംബത്തിനും തലമുറക്കും സമൂഹത്തിനും അനുഗ്രഹമായി മാറിയത് നമുടെ മുൻപിൽ മാതൃകയായി നിലനിൽക്കുന്നു. മാർക്കോസിന്റെ സുവിശേഷം പതിനഞ്ചാം അധ്യായം വിശകലനം ചെയ്തുകൊണ്ട്  അച്ചൻ ചൂണ്ടിക്കാട്ടി. ക്രിസ്തുവിനു വേണ്ടി ത്യാഗം സഹിക്കുവാൻ നാം തയ്യാറാകുമ്പോൾ അതിൽ നിന്നും ലഭിക്കുന്ന അനുഗ്രഹം അവർണനീയമാണെന്നും അച്ചൻ പറഞ്ഞു.

ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് സന്നദ്ധ സുവിശേഷക സംഘത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 25 വെള്ളി മുതൽ 27ഞായർ വരെ നടത്തപ്പെടുന്ന ത്രിദിന കൺവെൻഷനിൽ പ്രാരംഭദിനം മാർത്തോമ്മാ സഭയുടെ മുൻ വികാരി ജനറാൾ വെരി.റവ.കെ.വൈ.ജേക്കബ് മുഖ്യസന്ദേശം നൽകുകയായിരുന്നു.

vachakam
vachakam
vachakam

സന്ധ്യാ നമസ്‌കാരത്തിന് ശേഷം ഇടവക ഗായക സംഘം ഗാനശുശ്രുഷക്ക് നേതൃത്വം നൽകി. മദ്ധ്യസ്ഥ പ്രാർത്ഥനക്ക് മിനി നേത്യത്വം നൽകി. റോബിൻ ചേലങ്കരി സ്വാഗതം ആശംസിച്ചു. ഇടവക വികാരി റവ. ഷൈജു സിജോയ് ആമുഖ പ്രസംഗം നടത്തി. അലക്‌സാണ്ടർ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. തുടർന്ന് ദൈവവചനത്തിൽ നിന്നും ജേക്കബ് അച്ചൻ സന്ദേശം നൽകി. പ്രാർത്ഥനക്കും ആശീർവാദത്തിനും ശേഷം പ്രഥമദിന കൺവെൻഷൻ സമാപിച്ചു. കാരോൾട്ടൻ മാർത്തോമാ ചർച്ച് വികാരി റവ. ഷിബി അബ്രഹാം, സമീപ ഇടവകകളിൽ നിന്നും നിരവധി പേർ യോഗത്തിൽ സംബന്ധിച്ചിരുന്നു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam