ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ആഘോഷിക്കുന്നു

OCTOBER 26, 2024, 8:33 AM

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നവംബർ 3ന് മൗണ്ട് പ്രോസ്‌പെക്റ്റിലുള്ള അസോസിയേഷൻ ഹാളിൽ കേരളപ്പിറവി ആഘോഷം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നവംബർ 3 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് നടക്കുന്ന പരിപാടിയിൽ ധനകാര്യ വിദഗ്ധൻ സാബു തോമസ് മുഖ്യാതിഥി ആയിരിക്കും.

റിട്ടയർമെന്റ് ആസൂത്രണം, ധനകാര്യ മാനേജ്മന്റ്, എസ്റ്റേറ്റ് പ്ലാനിംഗ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം ക്ലാസ് എടുക്കുകയും ചോദ്യങ്ങൾക്കുള്ള മറുപടി നൽകുകയും ചെയ്യും. നേരത്തെ ഒന്നായ തിരുകൊച്ചി നാട്ടു രാജ്യങ്ങളും പിന്നീട് മലബാറും ചേർന്ന് 1956 നവംബർ 1ന് രൂപീകൃതമായ കേരളം അന്ന് മുതലാണ് കേരളപ്പിറവി ആഘോഷിച്ചു തുടങ്ങിയത്.

ലോകത്തിന്റെ ഏതു കോണിൽ ചേക്കേറിയാലും തങ്ങളുടെ ഭാഷയും സംസ്‌കാരവും പൈതൃകവും മറക്കാത്ത മറ്റു മലയാളികളെപ്പോലെ നമ്മൾ അമേരിക്കൻ മലയാളികളും അത് കൊണ്ട് തന്നെയാണ് എല്ലാ ആഘോഷങ്ങളും നെഞ്ചിലേറ്റുന്നത്.

vachakam
vachakam
vachakam

സംഘടനകളിൽ നിന്ന് നാമെന്താണ് പ്രതീക്ഷിക്കുന്നത്. നിരവധി സംഘടനകളുള്ള ഈ രാജ്യത്ത് ഈ സംഘടനകളെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് എന്താണെന്ന വിഷയത്തെ അധികരിച്ചുള്ള ഒരു ചർച്ചയും കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്നു.

ഈ ആഘോഷത്തിലേക്ക് എല്ലാ ഷിക്കാഗോ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജെസ്സി റിൻസി, സെക്രട്ടറി ആൽവിൻ ഷിക്കോർ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് ലൂക്കോസ്, സിബിൽ ഫിലിപ്പ്, മനോജ് അച്ചേട്ട്, വിവീഷ് ജേക്കബ് എന്നിവർ അറിയിച്ചു.

ബിജു മുണ്ടക്കൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam