മകന്റെ വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി; വീട്ടമ്മ തൂങ്ങി മരിച്ച നിലയിൽ, സംഭവത്തിൽ അന്വേഷണം 

OCTOBER 27, 2024, 11:21 AM

വിജനമായ കൃഷിയിടത്തിലെ ഷെഡില്‍ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ പൊലീസ് അന്വേഷണം. മണർകാട് കുറ്റിയേക്കുന്ന് ഉമ്പക്കാട്ട് വി.ബിന്ദുവിനെയാണ് (44) മൂലേപ്പീടികയില്‍ ഭർതൃസഹോദരന്റെ വാടകവീടിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.

മകന്റെ വിവാഹം അടുത്ത മാസം മൂന്നിനു നടക്കാനിരിക്കെയാണ് സംഭവം ഉണ്ടായത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതാണെന്നാണ് നിഗമനം. 

വെള്ളിയാഴ്ച വൈകിട്ട്, മൂലേപ്പീടികയില്‍ താമസിക്കുന്ന ഭർതൃസഹോദരന്റെ വീട്ടില്‍ ഭർത്താവ് കെ.പി.പ്രമോദിനൊപ്പം ബിന്ദു എത്തിയിരുന്നു. തുടർന്ന് വൈകിട്ട് 5ന് വീടിനു പുറത്തേക്കു പോയ ബിന്ദുവിനെ കാണാതാവുകയിരുന്നു. 

vachakam
vachakam
vachakam

ഇന്നലെ രാവിലെയാണു ഭർതൃസഹോദരന്റെ വീട്ടില്‍ നിന്ന് 200 മീറ്റർ അകലെയുള്ള കൃഷിത്തോട്ടത്തിലെ പണിയായുധങ്ങള്‍ സൂക്ഷിക്കുന്ന ഷെഡ്ഡില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മക്കള്‍: പ്രണവ്, പ്രണവിക. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam