ചികിത്സപ്പിഴവിന്റെ പേരിൽ നഴ്‌സുമാരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി 

OCTOBER 27, 2024, 6:55 AM

കൊച്ചി: ചികിത്സപ്പിഴവ് ആരോപിച്ചുള്ള പരാതിയിൽ നഴ്‌സുമാരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികൾക്ക് വിലക്ക്. ചേർത്തല താലൂക്ക് ആശുപത്രിയിലെ താത്‌കാലിക നഴ്‌സായിരുന്ന യുവതിയുടെ പേരിൽ മനഃപൂർവമല്ലാത്ത നരഹത്യക്ക്‌ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് ഉത്തരവ്. വയറിളക്കവും ഛർദ്ദിയും ബാധിച്ച് താലൂക്ക് ആശുപത്രിയിൽ എത്തിച്ച 10 വയസ്സുള്ള കുട്ടി മരിച്ച സംഭവത്തിലാണ് നഴ്സിനെതിരെ കേസ് റജിസ്റ്റർ ചെയ്തത്. 

 ബന്ധപ്പെട്ട മേഖലയിലെ മെഡിക്കൽ വിദഗ്ധന്റെ അഭിപ്രായം തേടാതെ നഴ്സുമാർക്കെതിരെ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ ഉണ്ടാകരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മൂന്ന് മാസത്തിനുള്ളിൽ ഇത് സംബന്ധിച്ച് സർക്കാർ സർക്കുലർ പുറപ്പെടുവിക്കണമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. 

ചികിത്സപ്പിഴവിനെക്കുറിച്ചുള്ള പരാതിയിൽ ഡോക്ടർമാരുടെപേരിൽ കേസെടുക്കുന്നതിന് മുൻപ് വിദഗ്ധാഭിപ്രായം തേടണമെന്ന് സുപ്രീംകോടതി നിർദേശമുണ്ട്.

vachakam
vachakam
vachakam

സമാന പരിരക്ഷ നഴ്‌സുമാർക്കും ഉറപ്പാക്കണം. ഡോക്ടർമാരുടെ കാര്യത്തിൽ 2008-ൽ പുറപ്പെടുവിച്ച സർക്കുലറിന് സമാനമായ സർക്കുലർ. പുറപ്പെടുവിക്കാനാണ് കോടതി നിർദ്ദേശിച്ചത് 

രാവും പകലും ജോലി ചെയ്യുന്ന നഴ്സുമാരുടെ അർപ്പണബോധം, അവരുടെ ജോലിസന്നദ്ധത തുടങ്ങിയവ അംഗീകരിക്കപ്പെടണമെന്ന് കോടതി പറഞ്ഞു. ആതുരശുശ്രൂഷാ രംഗത്തെ നട്ടെല്ലാണ് നഴ്സുമാർ. ഡോക്ടറേക്കാൾ കൂടുതൽ സമയം രോഗികളോടൊപ്പം ചെലവഴിക്കുന്നത് അവരാണ്. അവരെ സംരക്ഷിക്കുകയും ധാർമിക പിന്തുണ നൽകുകയും വേണമെന്ന് കോടതി ഓർമിപ്പിച്ചു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam