മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്: മൂന്നാം സ്ഥാനാർഥി പട്ടികയും പുറത്തുവിട്ട് കോണ്‍ഗ്രസ്

OCTOBER 27, 2024, 8:23 AM

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാം ഘട്ട സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ച് കോൺഗ്രസ്. 16 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്.

ഒന്നാം ഘട്ടമായി 48 പേരുടെ പട്ടികയും രണ്ടാം ഘട്ടത്തില്‍ 23 പേരുടെയും പട്ടികയാണ് കോണ്‍ഗ്രസ് അവതരിപ്പിച്ചത്. ഇതോടെ മത്സരരംഗത്തുള്ള ആകെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ എണ്ണം 87 ആയി. പാർട്ടിയുടെ ദീർഘകാല വക്താവ് സച്ചിൻ സാവന്താണ് അന്ധേരി വെസ്റ്റില്‍ മത്സരിക്കുന്നത്.

48 പേരുടെ ആദ്യ സ്ഥാനാർഥി പട്ടികയില്‍ പിസിസി അധ്യക്ഷന്‍ നാനാ പടോലെ, മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍, പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാർ എന്നിവർ ഇടം പിടിച്ചിരുന്നു.

vachakam
vachakam
vachakam

സീറ്റ് വിഭജന ഘട്ടത്തില്‍ കോൺഗ്രസും ശിവസേനയും (ഉദ്ധവ് വിഭാഗം) തമ്മില്‍ തർക്കത്തിനു കാരണമായ നാഗ്‌പൂർ സൗത്ത് സീറ്റിലേക്ക് രണ്ടാം ലിസ്റ്റില്‍, കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് നേതാവ് ഗിരീഷ് കൃഷ്‌ണറാവു പാണ്ഡവ് ആണ് മണ്ഡലത്തിൽ മത്സരിക്കുക.

മഹാവികാസ് അഘാഡി സഖ്യത്തിലെ പ്രധാനകക്ഷികളായ കോൺഗ്രസും ശിവസേന ഉദ്ധവ് വിഭാഗവും എൻസിപി ശരദ് പവാർ വിഭാഗവും 85 വീതം സീറ്റുകളിലാണ് മത്സരിക്കുന്നതെന്നാണ് നേരത്തെ സഖ്യം അറിയിച്ചത്. ബാക്കിയുള്ള 23 സീറ്റുകളുടെ വിഭജനം ഓരോ പാർട്ടിയുടെയും സ്ഥാനാർഥി പട്ടികയുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുക. നവംബർ 20നാണ് മഹാരാഷ്ട്രയിലെ 288 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 23നാണ് വോട്ടെണ്ണല്‍.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam