റീല്‍സ് ഇട്ടതിനെ ചൊല്ലി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിൽ വഴക്ക്; പാലക്കാട് സ്കൂൾ വിദ്യാർത്ഥിക്ക് കുത്തേറ്റു 

OCTOBER 27, 2024, 9:56 AM

പാലക്കാട്: കൂറ്റനാട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റതായി റിപ്പോർട്ട്. കൂറ്റനാട് മലറോഡില്‍ ശനിയാഴ്ച്ച വൈകിട്ടാണ് സംഭവം ഉണ്ടായത്. വയറിന് കുത്തേറ്റ വിദ്യാര്‍ത്ഥിയെ കുന്നംകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തൃത്താല സബ്ജില്ലാ കലോത്സവത്തിനിടെയാണ് കുമരനെല്ലൂര്‍, മേഴത്തൂര്‍ ഗവ. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. പരസ്പരം കളിയാക്കി സോഷ്യല്‍ മീഡിയയില്‍ റീല്‍സ് ഇട്ടതിനെ ചൊല്ലി ആണ് വഴക്ക് ഉണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം. 

അതേസമയം പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടിയാണ് വിളിച്ചു വരുത്തിയതെന്നും കുമരനെല്ലൂരിലെ വിദ്യാര്‍ത്ഥി കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥി പൊലീസിനോട് വ്യക്തമാക്കിയത്. സംഭവത്തില്‍ മൂന്ന് കുട്ടികളെ കസ്റ്റഡിയില്‍ എടുത്തതായി പോലീസ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam