ദുരൂഹം; മലയാളിയായ ടാക്‌സി ഡ്രൈവർ ചെന്നൈയിൽ കാറിനുള്ളില്‍ മരിച്ച നിലയില്‍

OCTOBER 27, 2024, 10:47 AM

ചെന്നൈ: മലയാളിയായ ടാക്‌സി ഡ്രൈവറെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. കരിക്കകം ഒരുവാതില്‍കോട്ട ടിസി 91/418(2) 'പ്ലാമൂട്ടില്‍ വീട്ടില്‍ രാധാകൃഷ്ണനെ (53) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ 11 ന് ചെന്നൈ കോയമ്പേട് വിമാനത്താവളത്തിനു സമീപമാണ് ഇയാളെ തമിഴ്നാട് പൊലീസ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഓസ്ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ യുപി സ്വദേശികളുമായി കഴിഞ്ഞ 18 നാണ് രാധാകൃഷ്ണൻ ചെന്നൈയിലേക്ക് സവാരി പോയത് എന്നാണ് ലഭിക്കുന്ന വിവരം. 

എന്നാൽ എല്ലാ വർഷവും ഇവർ രാധാകൃഷ്ണന്റെ ടാക്സിയില്‍ യാത്ര ചെയ്യാറുണ്ടെന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കുന്നത്. ഇവരെ ചെന്നൈയിലെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയിട്ട് 24ന് രാത്രി കോയമ്ബേട് വിമാനത്താവളത്തില്‍ എത്തിച്ച ശേഷം അന്ന് രാത്രി വരെ കുടുംബവുമായി രാധാകൃഷ്ണൻ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. 

vachakam
vachakam
vachakam

എന്നാല്‍ പിന്നീട് രാധാകൃഷ്‌ണനെക്കുറിച്ച്‌ ഒരു വിവരവും ലഭിക്കാതെ വന്നപ്പോള്‍ വീട്ടുകാർ പൊലീസിനെ സമീപിച്ചു. കുടുംബം വെള്ളിയാഴ്ച പേട്ട പൊലീസില്‍ പരാതി നല്‍കി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് ഇയാളുടെ വാഹനം പൊലീസ് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ലെന്നും പോസ്റ്റ്‌മോർട്ടം നടപടി പൂർത്തിയാക്കിയ ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുവെന്നും പോലീസ് അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam