കത്തിനെപ്പറ്റി ഡിസിസി നേതൃത്വം അറിയിച്ചിരുന്നു; പ്രതികരണവുമായി കെ മുരളീധരൻ

OCTOBER 27, 2024, 8:17 AM

പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി തന്റെ പേരാണ് നിർദേശിച്ചതെന്ന് ഡിസിസി അറിയിച്ചിരുന്നെന്ന് വ്യക്തമാക്കി കെ മുരളീധരൻ. കത്തിനെ കുറിച്ച് കഴിഞ്ഞ ദിവസം വലിയ വിവാദങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം പുറത്തു വന്നിരിക്കുന്നത്.

അതേസമയം തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡി സി സി പ്രസിഡന്റ് എ തങ്കപ്പൻ എ ഐ സി സിക്ക് കത്തയച്ചിരുന്നുവെന്നാണ് അറിയിച്ചതെന്നും മുരളീധരൻ പറഞ്ഞു.

എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് പല പേരുകളും ചർച്ചയ്ക്ക് വരുമെന്ന് പാലക്കാട്‌ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. അത്തരത്തില്‍ കെ മുരളീധരന്റെ പേര് ചർച്ചയ്ക്ക് വന്നിട്ടുണ്ടെങ്കില്‍ എന്താണ് തെറ്റെന്നും കേരളത്തിലെ ഏത് മണ്ഡലത്തിലേക്കും അനുയോജ്യനായ സ്ഥാനാർത്ഥിയാണ് മുരളീധരനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam