എ‍ഡിഎമ്മിന്റെ മരണം:  ഒളിവിൽ തുടർന്ന് ദിവ്യ 

OCTOBER 27, 2024, 6:40 AM

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ പ്രതിയായ പിപി ദിവ്യ ഒളിച്ചുകളി തുടരുന്നു. 

 മുൻ‌കൂർ ജാമ്യത്തിൽ തീരുമാനം വരും വരെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജറാകില്ലെന്നു ദിവ്യയോട് അടുത്ത വൃത്തങ്ങളും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഇന്നലെ ദിവ്യ ചികിത്സ തേടിയെന്ന് വിവരമുണ്ട്.  

vachakam
vachakam
vachakam

 പി പി ദിവ്യയുടെ മുൻ‌കൂർ ജാമ്യഹർജിയിൽ ഉത്തരവ് വരും വരെ അറസ്റ്റ് വേണ്ടെന്നാണ് പൊലീസിന്റെ നിലപാടെന്നാണ് സൂചന. ചൊവ്വാഴ്ചയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവ് പറയുക.

കളക്ടർ മുതൽ ജില്ലാ പഞ്ചായത്ത്‌ ഓഫീസ് ജീവനക്കാർ വരെയുള്ളവരുടെ മൊഴി എടുത്തെങ്കിലും കേസിൽ ഏറ്റവും നിർണായകമായ, ജില്ലാ പഞ്ചായത്ത്‌ മുൻ അധ്യക്ഷയുടെ മൊഴി രേഖപ്പെടുത്താനോ ചോദ്യം ചെയ്യാനോ, പ്രതി ചേർത്ത് പതിനൊന്നം ദിവസവും പൊലീസ് തയ്യാറായിട്ടില്ല. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam