സിക്‌സറുകളിൽ റെക്കോർഡിട്ട് യശസ്വി ജയ്‌സ്വാൾ

OCTOBER 27, 2024, 3:08 PM

ടെസ്റ്റ് ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ 30 സിക്‌സറുകൾ വാരിക്കൂട്ടിയ ആദ്യത്തെ ഇന്ത്യൻ താരമെന്ന റെക്കോർഡ് നേടി യശസ്വി ജയ്‌സ്വാൾ. ഒരു കലണ്ടർ വർഷത്തിൽ കൂടുതൽ സിക്‌സറുകളടിച്ച ലോകത്തിലെ രണ്ടാമത്തെ താരം കൂടിയാണ് ജയ്‌സ്വാൾ.

ന്യൂസിലാൻഡിന്റെ മുൻ വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായിരുന്ന ബ്രെൻഡൻ മക്കെല്ലം മാത്രമേ ഇനി യശ്വസിക്ക് മുന്നിലുള്ളൂ. 33 സിക്‌സറുകളോടെയാണ് മക്കെല്ലം മുന്നിൽ നിൽക്കുന്നത്. ഇത്രയും സിക്‌സറുകളോടെ അദ്ദേഹം ചരിത്രം കുറിച്ചത് 2014ലായിരുന്നു. ഇംഗ്ലണ്ട് ക്യാപ്ടനും സ്റ്റാർ ഓൾറൗണ്ടറുമായ ബെൻ സ്റ്റോക്‌സാണ് ഈ ലിസ്റ്റിലെ മൂന്നാമൻ. 2022ൽ അദ്ദേഹം 26 സിക്‌സറുകൾ നേടിയിരുന്നു.

മക്കെല്ലിന്റെ ഈ റെക്കോർഡ് ജയ്‌സ്വാൾ തകർക്കാനുള്ള സാധ്യത ഏറെയാണ്. ന്യൂസിലാൻഡിനെതിരെ ഒരു ടെസ്റ്റും ഓസ്‌ട്രേലിയക്കെതിരെ ബോർഡർഗവാസ്‌കർ ട്രോഫിയിൽ നാല് ടെസ്റ്റുകളും യശ്വസി ഈ വർഷം ഇനി കളിക്കാനിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam