കാഫിര്‍ സ്ക്രീൻഷോട്ടിൽ റിബേഷിനെതിരെ വീണ്ടും അന്വേഷണത്തിന് നിര്‍ദേശം

OCTOBER 27, 2024, 5:08 PM

 കോഴിക്കോട്:  കാഫിർ സ്ക്രീൻഷോട്ട്  വിഷയത്തിൽ ഡിവൈഎഫ്ഐ നേതാവ്  റിബേഷ് രാമകൃഷ്ണനെതിരെ വീണ്ടും അന്വേഷണത്തിന് പൊതു വിദ്യാഭ്യാസ വകുപ്പ്. 

 ഷാഫി പറമ്പിലിനെതിരായ വ്യാജ സ്ക്രീൻഷോട്ട് റിബേഷ് പ്രചരിപ്പിച്ചിരുന്നുവെന്ന് പൊലീസിൻറെ അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.ഇടത് അധ്യാപക സംഘടനാ നേതാവ് കൂടിയാണ് റിബേഷ് രാമകൃഷ്ണൻ.

 ആദ്യ അന്വേഷണ റിപ്പോർട്ട് തൃപ്തികരമല്ലെന്ന് പറഞ്ഞാണ് വീണ്ടും അന്വേഷണത്തിന് നിദേശിച്ചത്. അന്വേഷണത്തിന് തോടന്നൂർ എഇയെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ചുമതലപ്പെടുത്തിയിരുന്നത്. ഇദ്ദേഹത്തെ തന്നെയാണ് വീണ്ടും അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

 ഉടൻ അന്വേഷണ റിപ്പോർട്ട് നൽകുമെന്നറിയിച്ച ഇദ്ദേഹം എന്തിനാണ് റിപ്പോർട്ട് മടക്കിയതെന്ന് വ്യക്തമാക്കിയില്ല. അധ്യാപകനായ റിബേഷ് സർവീസ് ചട്ടം ലംഘിച്ചെന്ന് കാണിച്ച് യൂത്ത് കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായി ദുൽഖിഫിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam