ഡിസിസിയുടെ കത്തിൽ  പ്രതികരണവുമായി പ്രതിപക്ഷ നേതാവ്  

OCTOBER 27, 2024, 2:09 PM

കൊച്ചി: പാലക്കാട് ഡിസിസിയുടെ കത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എല്ലാ പാർട്ടികളും തെരഞ്ഞെടുപ്പിൽ നിരവധി പേരുകൾ ചർച്ച ചെയ്യും. 

കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ളവരുടെ പേര് പരിഗണിച്ചിരുന്നു. സിപിഎം ജില്ലാ കമ്മിറ്റിയും ബിജെപി ജില്ലാ കമ്മിറ്റിയും നിർദ്ദേശിച്ച ആളുകളാണോ അവരുടെ സ്ഥാനാർത്ഥിയായത്. എല്ലാ പാർട്ടികളുടെയും ജില്ലാ കമ്മിറ്റകൾ പേരുകൾ നിർദ്ദേശിക്കും.

ഡിസിസി അധ്യക്ഷൻ മൂന്ന് പേരുകൾ നിർദ്ദേശിച്ചു. അതിൽ ഒരാളാണ് സ്ഥാനാർത്ഥിയായത്. അതിൽ എന്ത് വാർത്തയാണുള്ളത്. അങ്ങനെയെങ്കിൽ ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥി ആക്കാതെ ഇപ്പോൾ ഉള്ളയാളെ സ്ഥാനാർത്ഥിയാക്കിതിനെ കുറിച്ചും വാർത്ത ചെയ്യേണ്ടേ എന്നാണ് പ്രതിപക്ഷ നേതാവിൻറെ ചോദ്യം.

vachakam
vachakam
vachakam

 വി ഡി സതീശൻറെ പദ്ധതിയാണ് രാഹുൽ മാങ്കൂട്ടത്തിലിൻറെ സ്ഥാനാർത്ഥിത്വമെന്നാണ് ഗോവിന്ദൻ പറഞ്ഞത്. ഇയാൾക്ക് നാണമുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ബിജെപിയിൽ പോയി സീറ്റ് ചോദിച്ച് കിട്ടാതെ, കോൺഗ്രസ് വിട്ടെത്തി വാതിൽക്കൽ മുട്ടിയവന് 24 മണിക്കൂറിനകം സീറ്റ് നൽകിയ ഗോവിന്ദന് വി ഡി സതീശൻറെ പ്ലാൻ ആണെന്നു പറയാൻ നാണമില്ലേ. അവിടെ സിപിഎം ചർച്ച ചെയ്തിരുന്നത് ഇയാളുടെ പേര് അല്ലായിരുന്നല്ലോ.

ജില്ലാ പഞ്ചായത്ത് പ്രസിഡൻറിൻറെയും എം ബി രാജേഷിൻറെ അളിയൻറെയും പേരല്ലേ ചർച്ച ചെയ്തിരുന്നത്. എന്നിട്ട് അവരാരും സ്ഥാനാർത്ഥിയായില്ലല്ലോ എന്നും സതീശൻ ചോദിച്ചു.

ശോഭ സുരേന്ദ്രൻ, കെ സുരേന്ദ്രൻ, കൃഷ്ണകുമാർ ഉൾപ്പെടെയുള്ളവരുടെ പേരുകളാണ് ബിജെപി പരിഗണിച്ചത്. ശോഭ സുരേന്ദ്രൻറെ ബോർഡു വരെ വച്ചില്ലേ, പിന്നീട് കത്തിച്ചു കളയുകയായിരുന്നുവെന്നും സതീശൻ പറഞ്ഞു. 

vachakam
vachakam
vachakam




vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam