തിരുവനന്തപുരം: വർക്കലയിൽ ഓടികൊണ്ടിരുന്ന ബസിന് തീ പിടിച്ചതായി റിപ്പോർട്ട്. മൈതാനം ജംഗ്ഷനിൽ വച്ചാണ് ബസിന് തീപിടിച്ചത്.
ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ മൂലം വലിയ അപകടമൊഴിവായി. തീ കണ്ട ഉടനെ ബസ് നിർത്തിയ ഡ്രൈവറും കണ്ടക്ടറുടെ ചേർന്ന് ഉടൻ തന്നെ യാത്രക്കാരെയെല്ലാവരെയും പുറത്തിറക്കുകയായിരുന്നു.
അപകടം നടക്കുമ്പോൾ 20 ലധികം യാത്രക്കാർ ബസിലുണ്ടായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. ഷോർട്ട് സർക്കൂട്ട് മൂലം ബസിൽ നിന്ന് പുക ഉയരുകയായിരുന്നുവെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്