കൊച്ചിയിൽ  22 വയസുകാരിയായ വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്തു; 74 കാരൻ ഒളിവിൽ 

OCTOBER 27, 2024, 3:35 PM

കൊച്ചി: 22 വയസുകാരിയായ വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഗൃഹനാഥനായ പ്രതി ഒളിവില്ലെന്ന് റിപ്പോർട്ട്. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉയർന്ന പദവിയില്‍ ജോലി ചെയ്ത ശിവപ്രസാദാണ് (74) ഒളിവില്‍ പോയത്.

വൈറ്റിലയില്‍ ഒഡിഷ സ്വദേശിയായ ആദിവാസി യുവതിയെ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ജ്യൂസില്‍ മദ്യം കലർത്തി നല്‍കി പീഡിപ്പിച്ചതായാണ് പുറത്തു വരുന്ന പരാതി.

വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് യുവതിയെ പീഡിപ്പിച്ച ശിവപ്രസാദ് അടുത്ത ദിവസം കുടുംബത്തോടൊപ്പം തീർത്ഥാടനത്തിന് പോവുകയായിരുന്നു. തുടർന്ന് യുവതി പരാതി നല്‍കിയതറിഞ്ഞ് ഒളിവില്‍ പോവുകയും ചെയ്തു. യുവതി പീഡന വിവരം ബന്ധുവിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 

vachakam
vachakam
vachakam

ബന്ധു സിഎംഐഡിയില്‍ വിവരമറിയിക്കുകയും തുടർന്ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. വൈദ്യ പരിശോധനയില്‍ പീഡന വിവരം വ്യക്തമായിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam